ETV Bharat / business

ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും; ബിജെപി പ്രകടനപത്രിക

author img

By

Published : Apr 8, 2019, 7:48 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധിയക്ഷന്‍ അമിത് ഷായും കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും ചേര്‍ന്നാണ് പത്രിക പുറത്തിറക്കിയത്.

ബിജെപി പ്രകടനപത്രിക പുറത്ത്

സാമ്പത്തിക രംഗത്ത് അടിമുടി വികസനം എന്ന വാഗ്ദാനവുമായി 2019 ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ' സങ്കല്‍പ് പത്ര് ' എന്ന പത്രിക പുറത്തിറക്കിയത്.

ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും, കർഷകരുടെ വരുമാനം ഇരട്ടിയാക്കും , ചെറുകിട കച്ചവടക്കാർക്കും കർഷകർക്കും ഷേമ പദ്ധതി നൽകും തുടങ്ങിയവയാണ് പത്രികയിലെ സാമ്പത്തിക രംഗത്തെ ബാധിക്കുന്ന പ്രധാന വാഗ്ദാനങ്ങൾ. മറ്റ് പ്രഖ്യാപനങ്ങള്‍ എന്തെന്ന് വിശദമായി പരിശോധിക്കാം

1. കാര്‍ഷിക രംഗത്തെ പ്രധാന വാഗ്ദാനങ്ങള്‍

♦ 2022ഓടെ കാര്‍ഷകരുടെ വരുമാനം ഇരട്ടിയായി വര്‍ധിപ്പിക്കും

♦ 10,000 കര്‍ഷക നിര്‍മ്മാണ സംഘടനകള്‍ രൂപീകരിക്കും. ഉല്‍പന്നങ്ങളുടെ വിപണന സാധ്യത ഉറപ്പ് വരുത്തും.

♦ പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി യോജന പദ്ധതിയില്‍ പരമാവധി കര്‍ഷകരെ ഉള്‍ക്കൊള്ളിക്കും

♦ കൃഷിയിടങ്ങളിലേക്ക് ജനസേചനം വര്‍ധിപ്പിക്കും, എല്ലാ ജലസേചന പദ്ധതികളും പൂര്‍ത്തിയാക്കും

♦ കർഷകർക്ക് ഒരു ലക്ഷം രൂപയ്ക്ക് അഞ്ച് വർഷം വരെ പലിശ രഹിത വായ്പ

♦ അറുപത് വയസ്സ് കഴിഞ്ഞ ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് പെന്‍ഷന്‍♦ ഭൂമി രേഖകള്‍ ഡിജിറ്റല്‍ വത്കരിക്കും

♦ കര്‍ഷകര്‍ക്ക് 25 ലക്ഷം കോടിയുടെ ക്ഷേമ പദ്ധതി

♦ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി മത്സ്യ സമ്പതാ യോജന പദ്ധതി ആരംഭിക്കും

2. സാമ്പത്തിക രംഗത്തെ പ്രധാന വാഗ്ദാനങ്ങള്‍

♦ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്തും

♦ ഇന്ത്യയുടെ ബിസിനസ് റാങ്കിംഗ് ഉയര്‍ത്തും

♦ നികുതി നിരക്ക് കുറച്ച് നികുതി നികുതി ശേഖരം വര്‍ധിപ്പിക്കും, സ്ഥിരമായ നികുതി വരുമാനം ഉറപ്പ് വരുത്തും

♦ ചില്ലറ വ്യാപാരികള്‍ക്കായി ക്ഷേമ ബോര്‍ഡും ഇവരുടെ വളര്‍ച്ചക്കായി ദേശീയ നയവും രൂപീകരിക്കും

♦ ക്രെഡിറ്റ് ഗ്യാരന്‍റി സ്കീമിന്‍റെ കീഴില്‍ ചെറുകിട - ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് 2024 ഓടെ ഒരു ലക്ഷം കോടി രൂപ വായ്പയായി നൽകും

♦ ഉത്പാദന മേഖല വഴി ജിഡിപി വർദ്ധിപ്പിക്കാന്‍ ശ്രമിക്കും

♦ മൊത്തം കയറ്റുമതി ഇരട്ടിയാക്കും

3. അടിസ്ഥാന സൗകര്യവികസന വാഗ്ദാനങ്ങള്‍

♦ ഓരോ കുടുംബത്തിനും ഓരോ വീട്

♦ ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളില്‍ എല്‍പിജി കണക്ഷന്‍

♦ എല്ലാ പൗരന്‍മാര്‍ക്കും ബാങ്ക് അക്കൗണ്ട്

♦ സമ്പൂര്‍ണ്ണ വൈദ്യുതീകരണം

♦ ഭാരതമാല പ്രൊജക്ടിന്‍റെ ഒന്നാംഘട്ടം വളരെ വേഗം പൂര്‍ത്തിയാക്കും

♦ എല്ലാ വീടുകളിലും ശൗചാലയം, എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം

♦ തുറമുഖങ്ങളുടെ ശേഷി വര്‍ഷം 2500 മെട്രിക് ടണായി ഉയര്‍ത്തും

♦ സ്വച്ച് ഭാരതിന്‍റെ കീഴില്‍ രാജ്യത്തെ എല്ലാ വീടുകളില്‍ നിന്നും മാലിന്യ ശേഖരണം നടത്തും.

♦ പ്രധാന നഗരങ്ങളിലെല്ലാം പൈപ്പ്ലൈന്‍ ഗ്യാസ് പദ്ധതി

♦ നൂറ്റമ്പതോളം എയര്‍പോര്‍ട്ടുകളിലേക്ക് സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കും

♦ ദേശീയ പാതകള്‍ ഇരട്ടിയായി വര്‍ധിപ്പിക്കും

♦ ഗ്രാമ പ്രദേശങ്ങളില്‍ ഇന്‍റര്‍നെറ്റ് ലഭ്യത വര്‍ധിപ്പിക്കും.

4. റെയില്‍വേ മേഖലയിലെ പ്രധാന വാഗ്ദാനങ്ങള്‍

♦ രാജ്യത്തെ പ്രമുഖ റയില്‍വേ സ്റ്റേഷനുകളെല്ലാം വൈഫൈ സൗകര്യം

♦ രാജ്യത്തെ വൈബര്‍ ട്രാക്കുകളെല്ലാം 2022ഓടെ ബ്രോഡ് ഗേജ് ട്രാക്കുകളാക്കി മാറ്റും.

♦ റെയില്‍വേയിലെ വൈദ്യുതിബന്ധങ്ങള്‍ മെച്ചപ്പെടുത്തും

♦ രാജ്യത്തുടനീളം സ്മാര്‍ട്ട് റെയില്‍വേ സ്റ്റേഷനുകള്‍ നിര്‍മ്മിക്കും

♦ റെയില്‍വേ വഴിയുള്ള ചരക്ക് ഗതാഗതം മെച്ചപ്പെടുത്തും.

Intro:Body:

manifesto


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.