ETV Bharat / briefs

എംഇഎസിനെതിരെ സമസ്തയുടെ യുവജനവിഭാഗം രംഗത്ത്

author img

By

Published : May 4, 2019, 4:56 PM IST

Updated : May 4, 2019, 6:25 PM IST

എംഇഎസിന്‍റെ കീഴിലുള്ള കോളജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചതിനെതിരെയാണ് സമസ്തയുടെ യുവജനവിഭാഗം രംഗത്തെത്തിയത്.

എംഇഎസിനെതിരെ സമസ്ത

ക്യാമ്പസുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച എംഇഎസിന്‍റെ സർക്കുലറിനെതിരെ ഇകെ സമസ്തയുടെ യുവജന വിഭാഗം രംഗത്ത്. സര്‍ക്കുലര്‍ മനുഷ്യാവകാശ ലംഘനമാണെന്ന് എസ് വൈ എസ് ആരോപിച്ചു.

എംഇഎസിനെതിരെ സമസ്തയുടെ യുവജനവിഭാഗം

സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് എസ് വൈ എസിന്‍റെ തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. സര്‍ക്കുലര്‍ പരോക്ഷമായി തീവ്രവാദത്തെ വളർത്തുമോ എന്നതല്ല എസ് വൈ എസിന്‍റെ മുന്നിലുള്ളതെന്നും നാസര്‍ ഫൈസി പറഞ്ഞു. എംഇഎസിന്‍റെ സർക്കുലർ പരോക്ഷമായി തീവ്ര ഇസ്ലാമിക സംഘടനകൾക്ക് വളമാകുമെന്ന് മറ്റ് മുസ്ലിം സംഘടന നേതാക്കള്‍ വിലയിരുത്തിയിരുന്നു. എന്നാൽ സർക്കുലറിനെതിരെയുള്ള പ്രതിഷേധം കടുപ്പിക്കാനാണ് എസ് വൈ എസ് തീരുമാനം.

Intro:എം ഇ എസിന്റെ കീഴിലുള്ള ഉള്ള കോളേജുകളിൽ മുഖമടച്ചുള്ള വസ്ത്രധാരണം ഓണം നിരോധിച്ചതിനെതിരെ സമസ്തയുടെ യുവജനവിഭാഗം


Body:ക്യാമ്പസുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച ച്ച എംഇഎസിന്റെ സർക്കുലറിനെതിരെ ഇകെ സമസ്ത യുടെ യുവജന വിഭാഗം രംഗത്ത്. വിഷയം മനുഷ്യാവകാശ ലംഘനമാണെന്നും ഒരു സ്ത്രീയുടെ മൗലിക അവകാശം സംരക്ഷിക്കുക എന്നുള്ള നിലയിൽ എസ് വൈ എസ് വിഷയം ഏറ്റെടുത്തു ഏതറ്റംവരെയും പോകുമെന്നും എന്നും സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. തീരുമാനം പരോക്ഷമായി തീവ്രവാദത്തെ വളർത്തുമോ എന്നതല്ല അല്ല എസ് വൈ എസിന്റെ മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

byte _ നാസർ ഫൈസി കൂടത്തായി


Conclusion:എം ഇ എസിന്റെ സർക്കുലർ പരോക്ഷമായി ആയി തീവ്ര ഇസ്ലാമിക സംഘടനകൾക്ക് വളം ആകുമെന്ന വിലയിരുത്തൽ മറ്റ് മുസ്ലിം സംഘടനാ നേതാക്കൾ നേരത്തെ നടത്തിയിരുന്നു. എന്നാൽ എന്നാൽ വിഷയം കൈവിട്ടുപോകാതെ സർക്കുലറിനെതിരെ ഉള്ള പ്രതിഷേധം കടുപ്പിക്കാനാണ് എസ് വൈ എസ് തീരുമാനം.
Last Updated : May 4, 2019, 6:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.