ETV Bharat / briefs

കണ്ണൂരിൽ 41 പുതിയ കൊവിഡ്‌ കേസുകൾ

author img

By

Published : Aug 9, 2020, 10:04 PM IST

1
1

കണ്ണൂരിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1681. രോഗമുക്തി നേടിയവർ 1239.

കണ്ണൂർ: കണ്ണൂരിൽ 41 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. 28 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും, രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും, രണ്ട് ഡിഎസ്‌സി ഉദ്യാഗസ്ഥര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

പടിയൂര്‍ സ്വദേശികളായ 57കാരി, 17കാരന്‍, 64കാരന്‍, 73കാരന്‍, ഇരിട്ടി സ്വദേശികളായ 36കാരന്‍, 49കാരി, ആറളം സ്വദേശികളായ 49കാരി, 47കാരന്‍, ഊരത്തൂര്‍ സ്വദേശിയായ 60കാരന്‍, ഇരിക്കൂര്‍ സ്വദേശിയായ 42കാരന്‍, കടന്നപ്പളളി - പാണപ്പുഴ സ്വദേശി ഒമ്പത് വയസുകാരി, പായം സ്വദേശികളായ 69കാരന്‍, 28കാരി, കതിരൂര്‍ സ്വദേശികളായ 35കാരന്‍, അഞ്ച് വയസുകാരന്‍, രാമന്തളി സ്വദേശി 25കാരന്‍, കണ്ണൂര്‍ സിറ്റി സ്വദേശി 25കാരി, ചാലാട് സ്വദേശി 47കാരി, തളിപ്പറമ്പ് സ്വദേശികളായ 48കാരന്‍, 39കാരന്‍, 40കാരന്‍, 49കാരന്‍, പരിയാരം കാഞ്ഞിരങ്ങാട് സ്വദേശി 30കാരന്‍, പയ്യന്നൂര്‍ സ്വദേശി 75കാരന്‍, മാടായി സ്വദേശി 80കാരി, കൊട്ടിയൂര്‍ സ്വദേശി 14കാരന്‍, മുഴക്കുന്ന് സ്വദേശി 19കാരന്‍, കാങ്കോല്‍ ആലപ്പടമ്പ് സ്വദേശി 38കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പടിയൂര്‍ സ്വദേശി 41കാരി, സ്റ്റാഫ് നഴ്‌സ് ശ്രീകണ്ഠാപുരം സ്വദേശി 34കാരന്‍ എന്നീ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആന്ധ്രപ്രദേശ്, തിരുവനന്തപുരം സ്വദേശികളായ ഡിഎസ്‌സി ഉദ്യാഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു. കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ 24ന് റിയാദില്‍ നിന്ന് എത്തിയ തില്ലങ്കേരി സ്വദേശി 33കാരന്‍, ബെംഗളൂരുവില്‍ നിന്ന് ജൂലൈ 28ന് എത്തിയ പാനൂര്‍ സ്വദേശി 45കാരന്‍, പായം സ്വദേശി 29കാരന്‍, 29ന് മംഗലാപുരത്ത് നിന്ന് എത്തിയ കാങ്കോല്‍ ആലപ്പടമ്പ് സ്വദേശി 43കാരന്‍, ഓഗസ്റ്റ് നാലിന് മൈസൂരില്‍ നിന്ന് എത്തിയ പാനൂര്‍ സ്വദേശി 63കാരന്‍, ആറിന്‌ കോയമ്പത്തൂരില്‍ നിന്ന് എത്തിയ മാലൂര്‍ സ്വദേശി 50കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 28ന് ജമ്മുവില്‍ നിന്ന് എത്തിയ പായം സ്വദേശി 37കാരന്‍, ഓഗസ്റ്റ് ജമ്മുവില്‍ നിന്ന് എത്തിയ പെരിങ്ങോം - വയക്കര സ്വദേശി 38കാരന്‍, രണ്ടിന്‌ അസമില്‍ നിന്ന് ബാംഗ്ലൂര്‍ വഴി എത്തിയ പിണറായി സ്വദേശി 27കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവര്‍.

ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 1681 ആയി. ഇതില്‍ 1239 പേര്‍ രോഗമുക്തി നേടി. നിരീക്ഷണത്തിലുള്ളത് 9062 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 67 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 125 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 15 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ ഒമ്പത് പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 25 പേരും, ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും, ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 121 പേരും, ഹോം ഐസൊലേഷനില്‍ നാല് പേരും, വീടുകളില്‍ 8674 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇതുവരെ 37558 സാമ്പിളുകൾ പരിശോധനക്ക് അയച്ചതില്‍ 36857 എണ്ണത്തിന്‍റെ ഫലം വന്നു. 721 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.