ETV Bharat / briefs

2011 ലോകകപ്പ് ഒത്തുകളി ആരോപണം; സങ്കക്കാരയെ 10 മണിക്കൂര്‍ ചോദ്യം ചെയ്‌തു

author img

By

Published : Jul 3, 2020, 6:08 PM IST

ലോകകപ്പ് ഒത്തുകളി വാര്‍ത്ത സങ്കക്കാര വാര്‍ത്ത world cup fixing news sangakkara news
സങ്കക്കാര

2011ലെ ഏകദിന ലോകകപ്പ് ഫൈനൽ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വിൽക്കുകയായിരുന്നുവെന്ന മുൻ ശ്രീലങ്കൻ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണത്തെ തുടർന്നാണ് അന്വേഷണം പുരോഗമിക്കുന്നത്.

കൊളംബോ: 2011-ലെ ലോകകപ്പ് ഫൈനൽ ഒത്തുകളി ആരോപണത്തെ തുടർന്ന് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം നായകന്‍ കുമാര്‍ സങ്കക്കാരയെ 10 മണിക്കൂര്‍ അന്വേഷണ സംഘം ചോദ്യം ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യല്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. 2011-ല്‍ ലോകകപ്പ് സ്വന്തമാക്കുമ്പോള്‍ സങ്കക്കാരയായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകന്‍.

ആരോപണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മുൻ ശ്രീലങ്കൻ ക്യാപ്റ്റനും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന അരവിന്ദ ഡിസിൽവ, ലങ്കൻ താരം ഉപുല്‍ തരംഗ, മഹേല ജയവർധനെ എന്നിവരെയും ചോദ്യം ചെയ്തിരുന്നു.

2011ലെ ഏകദിന ലോകകപ്പ് ഫൈനൽ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വിൽക്കുകയായിരുന്നുവെന്ന മുൻ ശ്രീലങ്കൻ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണത്തെ തുടർന്നാണ് അന്വേഷണം. ശ്രീലങ്കൻ കായിക മന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് ഫൈനല്‍ മത്സരം നടന്നത്. അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്താന്‍ ശ്രീലങ്കന്‍ താരങ്ങള്‍ തയ്യാറായിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.