ETV Bharat / bharat

യൂട്യൂബര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; സഹോദരന്‍ സംശയനിഴലില്‍, അന്വേഷണം ആരംഭിച്ച് പൊലീസ്

author img

By

Published : Feb 15, 2023, 7:32 AM IST

ഛത്തീസ്‌ഗഡ് ജഞ്ച്ഗീര്‍ ചംപ സ്വദേശിയായ ഇഷിക ശര്‍മയേയാണ് ബെഡ്‌റൂമില്‍ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരനുള്‍പ്പെടെ നിരവധി പേര്‍ക്ക് പങ്കുണ്ടെന്ന് എന്ന് സംശയം

youtuber found dead  youtuber found dead at home  youtuber dead at mysterious circumstances  Ishika Sharma  Ishika Sharma death  Ishika Sharma youtuber  Gopal Sharma  latest national news  latest news in Chhattisgarh  യൂട്യൂബറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  ഛത്തീസ്‌ഗഡ്  ഇഷിക ശര്‍മ  ഇഷിക ശര്‍മയുടെ മരണം  യൂട്യൂബര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു  യൂട്യൂബറുടെ മരണം  ഛത്തീസ്‌ഗഡ് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
യൂട്യൂബറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മര്‍ദ്ദനമേല്‍ക്കുകയും ശ്വാസതടസം ഉണ്ടാവുകയും ചെയ്‌തുവെന്ന് പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

റായ്‌പൂര്‍: യൂട്യൂബറായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഛത്തീസ്‌ഗഡ് ജഞ്ച്ഗീര്‍ ചംപ സ്വദേശിയായ ഇഷിക ശര്‍മയേയാണ് ബെഡ്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇഷിക ശര്‍മയുടെ മൃതദേഹം പൊലീസ് പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. ശാരീരിക ഉപദ്രവം ഏല്‍ക്കുകയും ശ്വാസ തടസം ഉണ്ടാവുകയും ചെയ്‌തതാണ് മരണകാരണമെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിന് തലേ ദിവസം രാത്രി ഇഷികയും സഹോദരനും ഹോട്ടലില്‍ ഡിന്നറിനായി പോയിരുന്നു.

സഹോദരനുള്‍പെടെ കൂടുതല്‍ ആളുകള്‍ ഇഷികയുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. മരണത്തിന്‍റെ യഥാര്‍ഥ വിവരം അറിയുന്നതിനായി ഹോട്ടലിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. സംഭവ സമയം ഇഷികയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.

ഇഷിക അവസാനമായി ഫോണില്‍ സംസാരിച്ചത് തന്‍റെ അമ്മയോടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിറ്റേ ദിവസം മാധ്യമപ്രവര്‍ത്തകനായ അച്ഛന്‍ ഇഷികയെ ഫോണില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചിരുന്നു. ഇഷിക ഫോണ്‍ എടുക്കാത്ത സാഹചര്യത്തില്‍ ഇഷികയുടെ സഹോദരന്‍റെ ഫോണിലേക്ക് അദ്ദേഹം വിളിക്കുകയായിരുന്നു. എന്നാല്‍, സഹോദരനും ഫോണ്‍ എടുത്തിരുന്നില്ല.

രാവിലെ ഏകദേശം 11 മണിയോടെ സുരക്ഷ ജീവനക്കാരന്‍ വീട്ടിലെത്തിയപ്പോഴാണ് മുന്‍വശത്തെ വീടിന്‍റെ ഗെയിറ്റ് തുറന്ന് കിടക്കുന്നതായി കാണപ്പെട്ടത്. സുരക്ഷ ജീവനക്കാരനാണ് ഇഷികയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ വിവരം മാതാപിതാക്കളെ അറിയിക്കുന്നത്. സ്ഥലത്ത് വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡുമെത്തി പരിശോധന നടത്തി.

പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ഡോക്‌ടര്‍മാര്‍ പൊലീസിന് റിപ്പോര്‍ട്ട് കൈമാറി. കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇഷികയ്‌ക്കും സഹോദരനുമൊപ്പം താമസിച്ചിരുന്ന മറ്റൊരു യുവാവ് സംഭവത്തിന് ശേഷം ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.