ETV Bharat / bharat

യൂട്യൂബറായ കൊറിയന്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; യുവാക്കള്‍ അറസ്റ്റില്‍

author img

By

Published : Dec 1, 2022, 3:26 PM IST

കൊറിയന്‍ യുവതിയെ സ്‌കൂട്ടറില്‍ കയറാന്‍ നിര്‍ബന്ധിക്കുകയും യുവാക്കളിലൊരാള്‍ അവളുടെ തോളില്‍ കൈ വയ്‌ക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) 354 വകുപ്പ് പ്രകാരമാണ് കേസ്

South Korean woman YouTuber in the Khar area of Mumbai  South Korean woman YouTuber  youths arrested for harassing Korean woman  Korean woman YouTuber  യുവതിയെ ശല്യം ചെയ്‌ത യുവാക്കള്‍ അറസ്റ്റില്‍  യൂടൂബറായ കൊറിയന്‍ യുവതി  ഇന്ത്യൻ ശിക്ഷ നിയമം  ഐപിസി  മുംബൈ പൊലീസ്  കൊറിയന്‍ യുവതി
യൂടൂബറായ കൊറിയന്‍ യുവതിയെ ശല്യം ചെയ്‌ത യുവാക്കള്‍ അറസ്റ്റില്‍

മുംബൈ : ദക്ഷിണ കൊറിയന്‍ സ്വദേശിയായ വനിത യൂട്യൂബര്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. മൊബീൻ ചന്ദ് മുഹമ്മദ് ഷെയ്ഖ് (19), മുഹമ്മദ് നഖീബ് സദരിയാലം അൻസാരി (20) എന്നിവരെയാണ് മുംബൈ പൊലീസ് ഇന്ന് പിടികൂടിയത്. ചൊവ്വാഴ്‌ച രാത്രി മുംബൈയിലെ ഖാര്‍ മേഖലയില്‍ രാത്രി ലൈവ് സ്‌ട്രീമിങ്ങിനിടെയാണ് യൂട്യൂബറെ യുവാക്കള്‍ ശല്യം ചെയ്‌തത്.

  • Mumbai Police’s Khar Police station has taken a Suo Moto action in an incident that happened with a Korean woman (foreigner) in the jurisdiction of Khar West.

    In this regard, both the accused have been arrested and booked under relevant sections of the IPC.

    #WomensSafety

    — मुंबई पोलीस - Mumbai Police (@MumbaiPolice) December 1, 2022 " class="align-text-top noRightClick twitterSection" data=" ">

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 354ാം വകുപ്പ് പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌ത് അറസ്റ്റ് ചെയ്‌തത്. കൊറിയന്‍ യുവതിയെ യുവാക്കള്‍ തങ്ങളുടെ ഇരുചക്ര വാഹനത്തില്‍ കയറാന്‍ നിര്‍ബന്ധിക്കുന്നതും അവരില്‍ ഒരാള്‍ അവളുടെ കൈയില്‍ പിടിച്ച് വലിക്കുന്നതും ചുംബിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. തനിക്കുണ്ടായ ദുരനുഭവം കൊറിയന്‍ യുവതിയും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.