ETV Bharat / bharat

പ്രണയബന്ധം: സ്വകാര്യ ഭാഗങ്ങളിൽ കുരുമുളക് തേച്ചു, പെൺസുഹൃത്തിന്‍റെ വീട്ടുകാരുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

author img

By ETV Bharat Kerala Team

Published : Nov 10, 2023, 6:32 AM IST

Youth Killed After Being beaten up: തെലങ്കാനയിൽ പ്രണയബന്ധത്തിന്‍റെ പേരിൽ യുവാവിനെ സ്വകാര്യ ഭാഗങ്ങളിൽ കുരുമുളക് പുരട്ടി അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി

Youth Killed After Being beaten up Telangana  Youth Killed by his girlfriend family  murder by peppering his private parts  LOVE  LOVE MURDER  പ്രണയം  പ്രണയബന്ധത്തിന്‍റെ പേരിൽ കൊലപാതകം  യുവാവിനെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം  യുവാവിനെ മർദിച്ച് കൊലപ്പെടുത്തി  കൊലപാതകം
Youth Killed After Being beaten up

ഹൈദരബാദ് : പ്രണയബന്ധത്തിന്‍റെ പേരിൽ അരുംകൊല. പെൺസുഹൃത്തിന്‍റെ വീട്ടുകാരുടെ (girlfriend's family) ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു (Youth Killed). തെലങ്കാനയിലെ മേഡ്‌ചൽ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. ഐടി കോറിഡോർ പൊലീസ് സ്‌റ്റേഷന്‍ പരിധിയിയിൽ താമസിക്കുന്ന 18 കാരനായ യുവാവാണ് കൊല്ലപ്പെട്ടത്.

15 കാരിയായ പെൺകുട്ടിയും യുവാവും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ പലതവണ താക്കീത് ചെയ്‌തു. മകളെ പിന്തുടരരുതെന്നും ബന്ധത്തിൽ നിന്നും പിന്മാറണമെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ യുവാവിന് മുന്നറിയിപ്പ് നൽകുകയും ഇരുവരെയും ഒന്നിച്ചുകണ്ടാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

എന്നാൽ, ഭീഷണി വകവയ്‌ക്കാതെ യുവാവ് പെൺകുട്ടിയുമായുള്ള ബന്ധം തുടർന്നു. ഇന്നലെ (8.11.2023) പെൺകുട്ടിയെ തനിച്ചാക്കി മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് യുവാവ് ഇവരുടെ വീട്ടിൽ എത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ പെൺകുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചതോടെ ഇവർ വീട്ടിലെത്തി യുവാവിന പിടികൂടി മർദിച്ചും സ്വകാര്യഭാഗങ്ങളിൽ കുരുമുളക് പുരട്ടിയും കൊലപ്പെടുത്തുകയായിരുന്നു.

Also Read : പ്രണയത്തിന്‍റെ പേരില്‍ പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

ഒരു മണിക്കൂറോളം മർദനത്തിനിരയായ യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കളെ അടക്കം ഒൻപത് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. മകനെ കൊലപ്പെടുത്തിയവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവാവിന്‍റെ കുടുംബവും പ്രതിഷേധിച്ചതായാണ് വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.