ETV Bharat / bharat

കുടുംബ തർക്കം; ലുധിയാനയിൽ യുവതിയെ കൊലപ്പെടുത്തി ഭർത്താവിന്‍റെ ബന്ധു

author img

By

Published : Sep 24, 2022, 1:54 PM IST

യുവതിയുടെ ഭർത്താവുമായുള്ള ആക്രമണത്തെ തുടർന്നാണ് ബന്ധു യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. യുവതിയുടെ മക്കളെയും പ്രതി ആക്രമിച്ചു.

Ludhiana police  woman stabbed to death by relative in ludhiana  man killed sister in law  ludiana attack  കുടുംബ തർക്കം  യുവതിയെ കൊലപ്പെടുത്തി ഭർത്താവിന്‍റെ ബന്ധു  യുവതിയെ ബന്ധു കുത്തിക്കൊലപ്പെടുത്തി  യുവതിയെ കുത്തിക്കൊലപ്പെടുത്തി
ലുധിയാനയിൽ യുവതിയെ കൊലപ്പെടുത്തി ഭർത്താവിന്‍റെ ബന്ധു

ലുധിയാന (പഞ്ചാബ്): കുടുംബ തർക്കത്തെ തുടർന്ന് ലുധിയാനയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവിന്‍റെ ബന്ധു. ജമൽപൂർ, സിഎംസി കോളനി സ്വദേശിയായ രാജ് ബഹാദൂറിന്‍റെ ഭാര്യ സുമൻ (40) ആണ് കൊല്ലപ്പെട്ടത്. രാജ് ബഹാദൂറിന്‍റെ ബന്ധുവായ അരവിന്ദ് എന്നയാളാണ് സുമനെ കുത്തിക്കൊലപ്പെടുത്തിയത്. സുമന്‍റെ രണ്ട് ആൺമക്കളെയും പ്രതി ആക്രമിച്ചു.

ലുധിയാനയിൽ യുവതിയെ കൊലപ്പെടുത്തി ഭർത്താവിന്‍റെ ബന്ധു

വെള്ളിയാഴ്‌ച(23.09.2022) വൈകുന്നേരമാണ് സംഭവം നടന്നത്. റോഡിൽ മകൻ വിവേകുമൊത്ത് ഇരിക്കുകയായിരുന്നു സുമൻ. ഇതേസമയം ബൈക്കിലെത്തിയ അരവിന്ദ് വിവേകിനെ മർദിക്കാൻ തുടങ്ങി. ഇത് ചെറുത്ത സുമനെ അരവിന്ദ് താൻ കരുതിയിരുന്ന കത്തിയെടുത്ത് കുത്തി. തടയാനെത്തിയ സുമന്‍റെ മകൻ അഭിഷേകിനെയും അരവിന്ദ് ആക്രമിച്ചു. അഭിഷേകിന്‍റെ നെഞ്ചിൽ അരവിന്ദ് കത്തി കൊണ്ട് കുത്തുകയായിരുന്നു.

നാട്ടുകാർ വരുമ്പോഴേക്കും അരവിന്ദ് സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. നാട്ടുകാർ മൂവരെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും സുമന്‍റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അഭിഷേകും വിവേകും ലുധിയാന സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

രാജ് ബഹാദൂറുമായി പ്രതി അരവിന്ദിനുണ്ടായിരുന്ന തർക്കമാണ് സുമന്‍റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് ജെസിപി രവ്ചരൺ സിങ് ബ്രാർ പറഞ്ഞു. ഇരയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയതായും അരവിന്ദ് നിലവിൽ ഒളിവിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.