ETV Bharat / bharat

രണ്ട് മാസം നാട് വിറപ്പിച്ച് രണ്ട് ജീവനെടുത്തു: പിടികൂടിയപ്പോൾ ആറ് ആനകൾ ചേർന്ന് മെരുക്കി, പിന്നെ ക്രെയിനും...

author img

By

Published : Dec 12, 2022, 4:33 PM IST

Updated : Dec 12, 2022, 5:10 PM IST

മുഡിഗേരെ ഫോറസ്‌റ്റ് അധികൃതരും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ പ്രയത്‌നത്തിന്‍റെ ഫലമായാണ് അക്രമകാരിയായ കാട്ടാനയെ പിടികൂടാനായത്

wild elephant  wild elephant attack  wild elephant bhaira  elephant killed two people caught  forest department  elephant attack in karnataka  latest news in karnataka  latest news today  latest national news  രണ്ട് മാസം കൊണ്ട് രണ്ട് പേരുടെ ജീവനെടുത്തു  അക്രമകാരിയായ കാട്ടാന  കാട്ടാന  കാട്ടാന ഒടുവില്‍ വനംവകുപ്പിന്‍റെ കെണിയില്‍  മുഡിഗേരെ ഫോറസ്‌റ്റ്  ഭൈര എന്ന കാട്ടാന  നഷ്‌ടപരിഹാരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍  കര്‍ണാടക ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
അക്രമകാരിയായ കാട്ടാന ഒടുവില്‍ വനംവകുപ്പിന്‍റെ കെണിയില്‍

അക്രമകാരിയായ കാട്ടാന ഒടുവില്‍ വനംവകുപ്പിന്‍റെ കെണിയില്‍

ചിക്കമംഗളൂരു: നാല് മാസമായി മുഡിഗേരെ താലൂക്കിലെ പ്രദേശവസികളുടെ ജീവന് ഭീഷണിയായിരുന്ന ഭൈര എന്ന കാട്ടാന ഒടുവില്‍ വനപാലകരുടെ കെണിയില്‍ കുടുങ്ങി. മുഡിഗേരെ ഫോറസ്‌റ്റ് അധികൃതരും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ പ്രയത്‌നത്തിന്‍റെ ഫലമായാണ് അക്രമകാരിയായ കാട്ടാനയെ പിടികൂടാനായത്. രണ്ട് മാസമായി ഭൈര രണ്ട് പേരുടെ ജീവനെടുത്തതോടെയാണ് പ്രദേശത്ത് ഭീതി പടര്‍ന്നത്.

പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍: കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും ഫലമൊന്നുമുണ്ടായില്ല. ഇതേതുടര്‍ന്ന് ജനങ്ങള്‍ എംഎല്‍എയ്‌ക്കെതിരായി പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ ആനയെ പിടികൂടാന്‍ വനം വകുപ്പിന് അനുമതി നല്‍കി. സര്‍ക്കാര്‍ അനുമതി നല്‍കിയതിന് ശേഷം ആറ് മെരുക്കിയ ആനകളെ സജ്ജമാക്കി രാവും പകലും വനപാലകര്‍ക്കൊപ്പം പ്രദേശവാസികളും ഭീതി പടര്‍ത്തിയ മൂന്ന് കാട്ടാനകളെ പിടികൂടാന്‍ ശ്രമം നടത്തി.

മൂന്ന് കാട്ടാനകളില്‍ രണ്ടെണ്ണത്തിനെ പിടികൂടി. എന്നാല്‍, മൂന്നാമത്തെ ആനയായ ഭൈര ഏറെ നാളായി എല്ലാവരുടെയും കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ശേഷം ഡ്രോണ്‍ സംവിധാനം ഉപയോഗിച്ച് ഭൈരയെ പിടികൂടുവാനുള്ള ക്രമീകരണങ്ങള്‍ നടത്തി.

നീണ്ട നാളത്തെ ആശങ്കയ്‌ക്ക് വിരാമം: മുഡിഗേരെ താലൂക്കിലെ ഉറാബേയ്‌ജ് ഗ്രാമത്തില്‍ ഭൈരയുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് താലൂക്ക് ഒന്നാകെ നടത്തിയ പ്രയത്‌നത്തിന്‍റെ ഫലം കൊണ്ട് ഭൈരയെ കെണിയിലാക്കി. അങ്ങനെ വനപാലകരുടെയും പ്രദേശവാസികളുടെയും നീണ്ട നാളത്തെ ആശങ്കയ്ക്ക് വിരാമമായിരിക്കുകയാണ്.

ജനങ്ങളെയും അധികൃതരെയും ഇത്രയധികം വട്ടം ചുറ്റിച്ച ആന സംസ്ഥാനത്ത് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഭൈരയുടെ ആക്രമണത്തില്‍ രണ്ട് ജീവനാണ് പൊലിഞ്ഞത്. കാട്ടാനയുടെ ആക്രമണത്തില്‍ ഒരു സ്‌ത്രീയുടെ ജീവന്‍ നഷ്‌ടമായപ്പോള്‍ മുതല്‍ ജനങ്ങള്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധം ആരംഭിച്ചിരുന്നു.

കാട്ടാനകള്‍ മനുഷ്യരുടെ ജീവനെടുക്കുന്നത് ആദ്യമായി: ഇതാദ്യമായാണ് ഒരു കാട്ടാന വനപാലകരെ ഇത്രയുമധികം വലയ്‌ക്കുന്നത്. ഭൈരയെ പിടികൂടുവാനുള്ള അധികൃതരുടെ ശ്രമവും ഇതാദ്യമായല്ല. രണ്ട് മാസം മുമ്പ് മഡികേരിയില്‍ നിന്ന് മെരുക്കിയ ആറ് ആനകളും ഒരു കുംകി ആനയും ഭൈരയെ പിടികൂടാന്‍ എത്തിയിരുന്നു.

മൂന്ന് ദിവസം നീണ്ട് നിന്ന പ്രയത്‌നത്തിന് ശേഷം ആനകള്‍ക്ക് പനിയും വയറ് സംബന്ധമായ അസുഖങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് ഭൈരയെ പിടികൂടുവാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ച് ആനകള്‍ മടങ്ങുകയായിരുന്നു. ആനകള്‍ മടങ്ങിയതിന് ശേഷം കാട്ടിലേയ്‌ക്ക് പോയ ഭൈര നാട്ടിലെത്തി പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചു. ശേഷം, മടക്കി അയച്ച ആറ് ആനകളെ തിരിച്ചുകൊണ്ടു വന്ന് എട്ട് ദിവത്തെ പ്രയത്‌നത്തിന് ശേഷം ഭൈരയെ പിടികൂടുകയായിരുന്നു.

നഷ്‌ടപരിഹാരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍: ആനകളുടെ അക്രമണത്തെ തുടര്‍ന്ന് നല്‍കുന്ന നഷ്‌ടപരിഹാരം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

ആനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്‌ടമാകുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്ക് നഷ്‌ടപരിഹാരമായി നിലവില്‍ നല്‍കിയിരുന്ന തുകയായ 7.5 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായി ഉയര്‍ത്തും. അഞ്ച് ലക്ഷത്തില്‍ നിന്ന് 10 ലക്ഷവും 2.5ല്‍ നിന്ന് അഞ്ച് ലക്ഷവുമായി ഉയര്‍ത്താന്‍ യോഗത്തില്‍ തീരുമാനമായി.

ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് നിലവില്‍ നല്‍കിയിരുന്ന തുകയായ 30,000ത്തില്‍ നിന്ന് 60,000മായി ഉയര്‍ത്തും. സ്വത്തുവകകള്‍ക്ക് നാശനഷ്‌ടം സംഭവിച്ചാല്‍ 10,000ത്തില്‍ നിന്ന് 20,000മായി ഉയര്‍ത്തുവാനും യോഗം ചര്‍ച്ച നടത്തി. മാത്രമല്ല, കാര്‍ഷിക വിളകള്‍ക്ക് നാശനഷ്‌ടം സംഭവിച്ചാല്‍ നല്‍കുന്ന നഷ്‌ടപരിഹാരവും ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

Last Updated : Dec 12, 2022, 5:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.