ETV Bharat / bharat

ഇ-വാഹനങ്ങൾക്കായി പ്രത്യേക പാത നിർമിക്കാന്‍ പശ്ചിമ ബംഗാൾ

author img

By

Published : Jun 6, 2021, 1:40 PM IST

വാഹനങ്ങളിലൂടെയുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് സർക്കാർ സ്‌പെഷ്യൽ ഇന്‍റർ സിറ്റി കോറിഡോർ സംവിധാനമൊരുക്കുന്നത്.

green lanes for e-vehicles  West Bengal proposes green lanes for e-vehicles  green lanes for e-vehicles in West Bengal  West Bengal e vehicles news  West Bengal news  e-vehicles news  പശ്ചിമ ബംഗാൾ സർക്കാർ  ഇ-വെഹിക്കിൾ പാത നിർമിച്ചു  പശ്ചിമ ബംഗാൾ സർക്കാർ  ഗ്രീൻ ലെയ്‌ൻസ്  ഇ വെഹിക്കിൾ വാർത്ത  ബംഗാൾ ഇ വെഹിക്കിൾ വാർത്ത
ഇ-വെഹിക്കിൾ പാത നിർമിച്ച് പശ്ചിമ ബംഗാൾ സർക്കാർ

കൊൽക്കത്ത : ഇന്ധനം ഉപയോഗിച്ചുള്ള വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിന്‍റെ ഭാഗമായി സ്‌പെഷ്യൽ ഇന്‍റർ സിറ്റി കോറിഡോർ സംവിധാനമൊരുക്കാനൊരുങ്ങി പശ്ചിമ ബംഗാൾ സർക്കാർ. ഇലക്‌ട്രിക് വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള പാതയാണ് നിർമിക്കുന്നത്. ഓരോ 25 കിലോമീറ്ററിലും ചാർജിങ് സംവിധാനമുണ്ടാകും.

READ MORE: ഇലട്രിക് കാർ നിർമിക്കാൻ പദ്ധതിയുമായി ചൈനീസ് കമ്പനി വാവെയ്‌

സംസ്ഥാനത്തെ മലിനീകരണം കുറയ്ക്കുന്നത് പ്രധാന പരിഗണനയിലുണ്ടെന്നും ഇതിലൂടെ മലിനീകരണത്തിന്‍റെ തോത് കുറയ്ക്കാമെന്നും ഗതാഗതമന്ത്രി ഫിർഹാദ് ഹക്കീം പറഞ്ഞു. ഇന്ധന വിലയിലുണ്ടാകുന്ന വർധനവിനെ പ്രതിരോധിക്കാനും ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് 36,000 ഇ-റിക്ഷോകൾ നിലവിലുണ്ടെന്നും പുതിയ വെഹിക്കിൾ പോളിസിയിലൂടെ ഒരു ലക്ഷം ചാർജിങ് സ്റ്റേഷനുകൾ പൊതുമേഖലയിലും, സെമി പബ്ലിക്ക് മേഖലയിലുമായി നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.