ETV Bharat / bharat

ബംഗാളില്‍ ബോംബ് ആക്രമണത്തില്‍ ബിജെപി പ്രവർത്തകൻ മരിച്ചു

author img

By

Published : Jun 6, 2021, 9:42 PM IST

ബിജെപി എംപി അര്‍ജുന്‍ സിങ് സ്ഥലം സന്ദര്‍ശിച്ചു.

BJP  Bhatpara  BJP worker killed in West Bengal  West Bengal News  TMC  ബോംബ് ആക്രമണം  ബിജെപി പ്രവർത്തകൻ മരിച്ചു
ബംഗാളില്‍ ബോംബ് ആക്രമണത്തില്‍ ബിജെപി പ്രവർത്തകൻ മരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭട്ട്പാറയിൽ ബോംബ് ആക്രമണത്തെ തുടർന്ന് ബിജെപി പ്രവർത്തകൻ മരിച്ചു. ജയപ്രകാശ് യാദവ് (32) ആണ് മരിച്ചത്. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. ബിജെപി എംപി അര്‍ജുന്‍ സിങ് സ്ഥലം സന്ദര്‍ശിച്ചു. തൃണമൂല്‍ ഗുണ്ടകള്‍ ഉച്ചയോടെയാണ് ആക്രണം നടത്തിയത്. ജയപ്രകാശ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടതായും അര്‍ജുന്‍ സിങ് പറഞ്ഞു. നിയമവാഴ്ചയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും അര്‍ജുന്‍ സിങ് ആരോപിച്ചു.

also read: ആർടിപിസിആർ ഒഴിവാക്കിയുള്ള ആഭ്യന്തര വിമാന യാത്ര, തീരുമാനം ഉടൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.