ETV Bharat / bharat

മാര്‍ച്ച് 31ന് ശേഷവും പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കണം ; വ്യക്തത വരുത്തി കേന്ദ്രം

author img

By

Published : Mar 23, 2022, 5:50 PM IST

Wearing face mask  maintaining hand hygiene to continue even after March 31  clarifies govt  covid restrictions after march 31 in india  ഇന്ത്യയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 ന്ശേഷം  മാക്സ് ധരിക്കുന്ന മാനദണ്ഡം  കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കൊവിഡ് നിര്‍ദേശങ്ങള്‍
മാര്‍ച്ച് 31ന് ശേഷവും പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ദുരന്ത നിവാരണ നിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെയാണ്

ന്യൂഡല്‍ഹി : ദേശീയ ദുരന്തനിവാരണ നിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും മാര്‍ച്ച് 31 ന് ശേഷം പിന്‍വലിക്കുമെങ്കിലും മാസ്ക് ധാരണം സാമൂഹിക അകലം പാലിക്കല്‍,സാനിറ്റൈസ് ചെയ്യല്‍ തുടങ്ങിയവ തുടരണമെന്ന് കേന്ദ്ര സര്‍ക്കാര്‍. മാസ്‌ക് ധരിക്കണമെന്ന മാനദണ്ഡം ഒഴിവാക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ ഉത്തരവില്‍ വ്യക്തത വരുത്തിയത്.

ALSO READ: കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു ; ആരോഗ്യ മന്ത്രാലയത്തിന്‍റേത് തുടരും

മാസ്ക് ധാരണം, കൈകള്‍ ശുദ്ധമാക്കല്‍ തുടങ്ങിയ, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ മാനദണ്ഡങ്ങളാണ് രാജ്യത്തിന്‍റെ കൊവിഡ് പ്രതിരോധത്തെ നയിക്കുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ്‌ ഭല്ല ഇറക്കിയ ഉത്തരവില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് വര്‍നവുണ്ടാവുകയാണെങ്കില്‍ പ്രാദേശികാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. കൊവിഡ് ജാഗ്രത കൈയൊഴിയാന്‍ പാടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന - കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.