ETV Bharat / bharat

മോദിക്ക് പാപുവ ന്യൂ ഗിനിയയിൽ ഊഷ്‌മള വരവേൽപ്പ്; വിവിധ മേഖലകളിൽ പുത്തൻ പദ്ധതികൾ

author img

By

Published : May 22, 2023, 9:21 AM IST

വാണിജ്യം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, കാലാവസ്ഥ വ്യതിയാനം എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്‌തെന്നു മോദി തന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചു

ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി  മോദി പാപുവ ന്യൂ ഗിനിയ സന്ദർശിച്ചു  പാപുവ ന്യൂ ഗിനിയ പ്രധാന മന്ത്രി ജെയിംസ് മറാപെ  പാപുവ ന്യൂ ഗിനിയയിൽ മോദിയുടെ കന്നി സന്ദർശനം  ഇന്ത്യയും 14 പസഫിക് ദ്വീപുമുള്ള ഉച്ചകോടി  ഫോറം ഫോർ ഇന്ത്യ പസിഫിക് ഐലന്‍റ് കോപ്പറേഷൻ  ജി 7 അഡ്വാൻസ്‌ഡ് എക്കണോമി
മോദി പാപുവ ന്യൂ ഗിനിയ സന്ദർശിച്ചു

പോർട്ട് മോർസ്ബി: ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പാപുവ ന്യൂ ഗിനിയയിൽ ഊഷ്‌മള വരവേൽപ്പ്. വിമാനമിറങ്ങിയ നരേന്ദ്ര മോദിയെ കാല്‍തൊട്ട് വന്ദിച്ചാണ് പാപുവ ന്യൂ ഗിനിയ പ്രധാന മന്ത്രി ജെയിംസ് മറാപെ സ്വീകരിച്ചത്. ഇതോടെ ഇരു നേതാക്കളും സഹ ആതിഥേയത്വം വഹിക്കുന്ന പ്രാദേശിക സഹകരണം വളർത്തിയെടുക്കുന്ന ഫോറം ഫോർ ഇന്ത്യ പസിഫിക് ഐലന്‍റ് കോപ്പറേഷൻ (എഫ്‌ഐപിഐസി) ഉച്ചകോടി ഇന്ന് ആരംഭിച്ചു.

  • Prime Minister James Marape and I had very productive talks, covering the full range of bilateral relations between India and Papua New Guinea. We discussed ways to augment cooperation in commerce, technology, healthcare and in addressing climate change. pic.twitter.com/cKWpyYmdtc

    — Narendra Modi (@narendramodi) May 22, 2023 " class="align-text-top noRightClick twitterSection" data=" ">

ഞായറാഴ്‌ച പാപുവ ന്യൂ ഗിനിയയിലെത്തിയ മോദി ജെയിംസ് മറാപെയുമായും ദ്വീപ് രാഷ്ട്രത്തിന്‍റെ ഗവർണർ ജനറൽ ബോബ് ഡാഡേയുമായും പ്രത്യേകം ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വിവിധ മേഖലകളിൽ ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകുന്ന പദ്ധതികൾ ഇരു നേതാക്കളും ചർച്ച ചെയ്‌തു. പാപുവ ന്യൂ ഗിനിയയിൽ മോദിയുടെ കന്നി സന്ദർശനമാണ് ഇത്.

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയും 14 പസഫിക് ദ്വീപ് രാജ്യങ്ങളും തമ്മിലുള്ള സുപ്രധാന ഉച്ചകോടിക്ക് മോദി ഇന്ന് ആതിഥേയത്വം വഹിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി അറിയിച്ചിരുന്നു. കുക്ക് ദ്വീപുകൾ, ഫിജി, കിരിബാത്തി, റിപ്പബ്ലിക് ഓഫ് മാർഷൽ ദ്വീപുകൾ, മൈക്രോനേഷ്യ, നൗറു, നിയു, പലാവു, പാപുവ ന്യൂ ഗിനിയ, സമോവ, സോളമൻ ദ്വീപുകൾ, ടോംഗ, തുവാലു, വനുവാട്ടു എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ഫോറം ഫോർ ഇന്ത്യ പസിഫിക് ഐലന്‍റ് കോപ്പറേഷൻ (എഫ്‌ഐപിഐസി). വാണിജ്യം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, കാലാവസ്ഥ വ്യതിയാനം എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ഞങ്ങൾ ചർച്ചചെയ്‌തെന്നു മോദി തന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചു. 2014-ൽ മോദിയുടെ ഫിജി സന്ദർശനത്തിനിടെയാണ് എഫ്‌ഐപിഐസി ആരംഭിച്ചത്.

ആചാരം വെടിഞ്ഞ് വരവേൽപ്പ്: ഹിരോഷിമയിൽ നടക്കുന്ന ജി 7 അഡ്വാൻസ്‌ഡ് എക്കണോമി ഉച്ചകോടിയിൽ പങ്കെടുക്കുകയും നിരവധി ലോക നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്‌ചകൾ നടത്തുകയും ചെയ്‌ത ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ജപ്പാനിൽ നിന്ന് ഞായറാഴ്‌ച പാപുവ ന്യൂ ഗിനിയയിലെത്തിയത്. തന്‍റെ ത്രിരാഷ്ട്ര പര്യടനത്തിന്‍റെ ഭാഗമായാണ് അദ്ദേഹം പാപുവ ന്യൂ ഗിനിയ സന്ദർശിക്കുന്നത്.

  • Had a wonderful meeting with Governor General of Papua New Guinea, Sir Bob Dadae. We talked about ways to deepen bilateral relations between our nations across different sectors. pic.twitter.com/DYXgVVilmj

    — Narendra Modi (@narendramodi) May 22, 2023 " class="align-text-top noRightClick twitterSection" data=" ">

അതേസമയം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പാപുവ ന്യൂ ഗിനിയ സന്ദർശിക്കുന്നത്. സാധാരണയായി പാപ്പുവ ന്യൂ ഗിനിയയിൽ ദ്വീപിന്‍റെ വിശ്വാസ രീതികൾ പ്രകാരം സൂര്യാസ്‌തമയത്തിനു ശേഷം വരുന്ന ഒരു നേതാവിനും ആചാരപരമായ സ്വീകരണം നൽകാറില്ല. എന്നാൽ മോദിക്ക് ആചാരപരമായ സ്വീകരണം നൽകുകയും ചെയ്‌തു. തന്നെ വരവേൽക്കാൻ എത്തിയ ജെയിംസ് മാറാപ്പെയ്ക്ക് നന്ദിയുണ്ടെന്നും ഈ വരവേൽപ്പ് താനെന്നും ഓർക്കുമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

പ്രാദേശിക കലാകാരന്മാരുടെ ആചാരപരമായ സ്വീകരണം, ഗാർഡ് ഓഫ് ഓണർ അടക്കമുള്ള വരവേൽപ്പാണ് ഞായറാഴ്‌ച 10മണിയോടെ എത്തിയ മോദിക്ക് പാപ്പുവ ന്യൂ ഗിനിയ ഒരുക്കിയത്.

Also Read: 'രാഷ്‌ട്രീയമോ സാമ്പത്തികമോ അല്ല, ഇത് മനുഷ്യത്വത്തിന്‍റെ പ്രശ്‌നം'; ജി 7നില്‍ യുക്രൈന്‍ യുദ്ധം പരാമര്‍ശിച്ച് മോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.