ആദ്യദിനം ഒരു ഡീലര്‍ വിറ്റത് 150 സെഡാന്‍ ; റെക്കോഡിട്ട് ഫോക്‌സ്‌വാഗണ്‍ 'വെര്‍ച്യൂസ്'

author img

By

Published : Jun 22, 2022, 9:38 PM IST

ഒറ്റദിവസം കൊണ്ട് ഡെലിവറി ചെയ്തത് 150 യൂണിറ്റ് സെഡാന്‍  റെക്കോഡിട്ട് ഫോക്‌സ്‌വാഗണ്‍  Volkswagen delivers 150 units of Virtus  ഫോക്‌സ്‌വാഗണ്‍ വെര്‍ച്യൂസ്

ഒറ്റ ഡീലര്‍ഷിപ്പില്‍ ഒറ്റ ദിനം 150 സെഡാനുകള്‍ വില്‍പന ചെയ്യപ്പെട്ട, രാജ്യത്തെ ആദ്യ കാര്‍ ബ്രാന്‍ഡാണ് ഫോക്‌സ്‌വാഗണ്‍ 'വെര്‍ച്യൂസ്'

മുംബൈ : ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിന്‍റെ അഞ്ച് സീറ്റുള്ള വെര്‍ച്യൂ സെഡാന്‍ നിരത്തിലിറങ്ങിയത് റെക്കോഡ് നേട്ടത്തോടെ. ബുധനാഴ്ചയോടെ നിരത്തില്‍ ഇറങ്ങിയ വാഹനം വില്‍പനയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം പിടിച്ചു. ഒറ്റ ഡീലറിലൂടെ മാത്രം 150 കാറുകള്‍ ഡെലിവറി ചെയ്യപ്പട്ടെന്നാണ് റെക്കോഡ്.

കമ്പനിയുടെ കേരളത്തിലെ ഡീലര്‍മാരായ ഇവിഎം മോട്ടോഴ്‌സ് ആൻഡ് വെഹിക്കിൾസ് ഇന്ത്യയാണ് ദേശീയ റെക്കോഡ് കരസ്ഥമാക്കിയത്. 11.21 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) പ്രാരംഭ വില. കേരളത്തിൽ മാത്രം 200-ലധികം കാറുകൾ കമ്പനി വിവിധ ഡീലര്‍മാരിലൂടെ ഒറ്റ ദിവസം കൊണ്ട് നിരത്തില്‍ ഇറക്കിയിട്ടുണ്ട്.

Also Read: മിഡ് സൈസ് സെഡാന്‍ രംഗത്ത് മത്സരിക്കാൻ ഫോക്‌സ്‌വാഗൺ: "വെര്‍ച്യൂ" നിരത്തിലേക്ക്

ഹോണ്ട സിറ്റി, ഹുണ്ടായ് വെര്‍ണ തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്ന സെഗ്‌മെന്‍റിലേക്കാണ് ജർമൻ കാർ ഭീമന്‍റെ വരവ്. എംക്യുബി എ സീറോ ഇന്‍ പ്ലാറ്റ് ഫോമില്‍ പൂനെയിലെ പ്ലാന്‍റിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. 95 ശതമാനവും ഇന്ത്യന്‍ നിര്‍മിതമാണ് വാഹനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.