മിഡ് സൈസ് സെഡാന് രംഗത്ത് മത്സരിക്കാൻ ഫോക്സ്വാഗൺ: "വെര്‍ച്യൂ" നിരത്തിലേക്ക്

മിഡ് സൈസ് സെഡാന് രംഗത്ത് മത്സരിക്കാൻ ഫോക്സ്വാഗൺ: "വെര്‍ച്യൂ" നിരത്തിലേക്ക്
18.67 കിലോമീറ്ററാണ് വാഹനത്തിന്റെ മൈലേജെന്ന് ഫോക്സ്വാഗൺ അവകാശപ്പെടുന്നു. രാജ്യത്തുടനീളം ഇതുവരെ 4,000 ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
ന്യൂഡല്‍ഹി: ഫോക്സ്വാഗണിന്റെ പുതിയ മിഡ് സൈസ് സെഡാന് കാറായ "വെര്‍ച്യൂ" പുറത്തിറക്കി. 11.21 ലക്ഷമാണ് കാറിന്റെ കുറഞ്ഞ എക്സ് ഷോറൂം വില. ഹോണ്ട സിറ്റി, ഹുണ്ടായ് വെര്‍ണ തുടങ്ങിയ വമ്പൻമാർ അരങ്ങ് വാഴുന്ന സെഗ്മെന്റിലേക്കാണ് ജർമൻ കാർ ഭീമന്റെ വരവ്. എംക്യുബി എ സീറോ ഇന്‍ പ്ലാറ്റ് ഫോമില്‍ പൂനെയിലെ പ്ലാന്റിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. 95 ശതമാനവും ഇന്ത്യന്‍ നിര്‍മിതമാണ് വാഹനം.
ഒന്ന് അല്ലെങ്കില്‍ 1.5 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിലുള്ളത്. ഒരു ലിറ്റര്‍ എഞ്ചിൻ വാഹനത്തിന് 11.21 ലക്ഷം മുതല്‍ 15.71 ലക്ഷം വരെയും, 1.5 ലിറ്റര്‍ എഞ്ചിന് 17.91 ലക്ഷം മുതലുമാണ് എക്സ് ഷോറൂം വില. ഒരു ലിറ്റര്‍ സെഗ്മെന്റില്‍ 115 പിഎസ് പവറും 1.5ല്‍ 150 പിഎസ് പവറുമാണ് ലഭിക്കുക. ഫ്യുവല്‍ എഫിഷന്‍സി കൂടിയ വാഹനത്തില്‍ യഥാക്രമം ആറ് ഗിയര്‍ ഓട്ടോമാറ്റിക്കും, ഏഴ് സ്പീഡ് ഡിജിഎസ് ഗിയര്‍ ബോക്സുമാണുള്ളത്.
18.67 കിലോമീറ്ററാണ് വാഹനത്തിന്റെ മൈലേജെന്ന് കമ്പനി അവകാശപ്പെടുന്നു. രാജ്യത്തുടനീളം ഇതുവരെ 4,000 ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. നിലവില്‍ രാജ്യത്തെ മെത്തം കാര്‍ വിപണിയുടെ മൂന്ന് ശതമാനം വില്‍പ്പനയാണ് പുതിയ സെഡാന് വഴി കമ്പനി ലക്ഷ്യമിടുന്നത്.
25 രാജ്യങ്ങളിലേക്ക് ഫോക്സ്വാഗൺ കാറുകള്‍ കയറ്റി അയക്കുന്നുണ്ട്. സെഗ്മെന്റിലെ ഏറ്റവും നീളം കൂടിയ കാറാണിത്. 4,561 എംഎം ആണ് നീളം. കൂടാതെ 521 ലിറ്റർ ബൂട്ട് സ്പെയ്സും വാഹനത്തിലുണ്ട്. സൺറൂഫ്, വയർലെസ് മൊബൈൽ ചാർജിംഗ്, ഫ്രണ്ട് വെന്റിലേറ്റഡ് ലെതർ സീറ്റുകൾ, ആറ് എയർബാഗുകൾ എന്നിവയും മറ്റ് പ്രത്യേകതകളാണ്.
Also Read: ഒറ്റ ചാര്‍ജില്‍ 528 കിമീ: കിയ EV6 ഇന്ത്യയിലെത്തി, വിലയും സവിശേഷതകളും അറിയാം
