ETV Bharat / bharat

നിർബന്ധിത മതപരിവർത്തനം : കര്‍ശന നിയമനിര്‍മാണം ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത്

author img

By

Published : Jun 22, 2021, 10:12 PM IST

യുപിയില്‍ നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമങ്ങളുണ്ടായിട്ടും ഇത്രയധികം ആളുകളെ മാറ്റാൻ കഴിഞ്ഞെങ്കില്‍ നിയമങ്ങളില്ലാത്ത സ്ഥലങ്ങളിലെ അവസ്ഥയെന്തായിരിക്കുമെന്ന് ഡോ. സുരേന്ദ്ര ജെയിൻ.

forceful religious conversion  UP forceful religious conversion  viswa hindu parishad  നിർബന്ധിത മതപരിവർത്തനം  യുപിയിൽ നിർബന്ധിത മതപരിവർത്തനം  വിശ്വ ഹിന്ദു പരിഷത്ത്
വിശ്വ ഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിൻ

ന്യൂഡൽഹി : നിർബന്ധിത മതപരിവർത്തനം തടയാനായി കർശന നിയമ നിര്‍മാണം വേണമെന്ന് കേന്ദ്രസർക്കാരിനോട് വിശ്വ ഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിൻ.

ആയിരത്തോളം പേരെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയെന്നാരോപിച്ച് രണ്ടുപേരെ അറസ്റ്റ് ചെയ്‌ത സാഹചര്യത്തിലാണ് ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് രംഗത്തെത്തിയത്. ഉമർ ഗൗതം, ജഹാംഗീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഇവർ രണ്ടും ചേർന്ന് ആയിരത്തോളം അമുസ്‌ലിങ്ങളെ ഇസ്ലാം മതത്തിലെക്ക് പരിവര്‍ത്തനം ചെയ്തെന്ന് ആരോപിച്ചാണ് കേസ്. മതപരിവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഇപ്പോൾ ദരിദ്രരെയും കുട്ടികളെയും രോഗികളെയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് സുരേന്ദ്ര ജെയിന്‍ ആരോപിച്ചു.

ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമങ്ങൾ നിലവിലുണ്ട്. എന്നിട്ടും ഇത്രയധികം ആളുകളെ പ്രതികൾക്ക് മതം മാറ്റാൻ കഴിഞ്ഞെങ്കിൽ നിയമങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ എന്തായിരിക്കും അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു.

പ്രതികൾക്കെതിരെ എൻ‌എസ്‌എ ചുമത്താൻ ഉത്തരവിട്ട് യോഗി

ബധിരരും ഊമകളും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമായ കുട്ടികളെയും യുവാക്കളെയുമടക്കം നിർബന്ധിച്ച് മതപരിവർത്തനം നടത്തിയ പ്രതികൾക്കെതിരെ ഗുണ്ട നിയമവും ദേശീയ സുരക്ഷ നിയമവും (എൻഎസ്എ) ചുമത്താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താനും ബന്ധപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യാനും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ പ്രതികളുടെ സ്വത്തുകൾ കണ്ടുകെട്ടാനും സർക്കാർ ഉത്തരവിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.