ETV Bharat / bharat

വികാസ് ദുബെയുടെ സഹോദരൻ ലക്‌നൗ കോടതിയിൽ കീഴടങ്ങി

author img

By

Published : Dec 23, 2020, 2:26 PM IST

കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബിക്രുവിലെ ആക്രമണത്തിന് ശേഷം ദീപക് ദുബെ ഒളിവിലായിരുന്നു

Deepak Dubey surrenders  Vikas Dubey's brother surrender  Dubey under custody  UP police arrests Deepak Dubey  വികാസ് ദുബെ  വികാസ് ദുബെയുടെ സഹോദരൻ  ദീപക് ദുബെ
വികാസ് ദുബെയുടെ സഹോദരൻ ലക്‌നൗ കോടതിയിൽ കീഴടങ്ങി

ലക്‌നൗ: വികാസ് ദുബെയുടെ സഹോദരൻ ദീപക് ദുബെ ലക്‌നൗ കോടതിയിൽ കീഴടങ്ങി. ചൊവ്വാഴ്‌ച കീഴടങ്ങിയ ഇയാളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദീപക് ദുബെയെ പിടികൂടുന്നവർക്ക് 20,000 രൂപ പാരിതോഷികം നൽകുമെന്ന് സംസ്ഥാന പൊലീസ് പ്രഖ്യാപിച്ചിരുന്നു. ദീപക് കീഴടങ്ങിയ വിവരം പൊലീസും മാധ്യമങ്ങളും ആദ്യം അറിഞ്ഞിരുന്നില്ല.

ബിക്രുവിലെ ആക്രമണത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. വ്യാജരേഖ ചമയ്‌ക്കൽ, ഭീഷണി എന്നീ കുറ്റകൃത്യങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ദീപക് തിങ്കളാഴ്‌ച രാത്രി മുതൽ കോടതി പരിസരത്ത് ഒളിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസില്ലാത്ത സമയത്ത് കീഴടങ്ങിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.