ETV Bharat / bharat

video: ഹൃദയം തൊടുന്ന കാഴ്‌ച; കുട്ടിയാനക്കായി വൈദ്യുതി വേലി ചവിട്ടി പിടിച്ച് കാട്ടാനക്കൂട്ടം, ദൃശ്യം

author img

By

Published : Apr 25, 2022, 7:15 PM IST

Updated : Apr 25, 2022, 8:07 PM IST

കൃഷിഭൂമിയില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വേലി മറികടക്കാന്‍ കുട്ടിയാനക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് കാട്ടാനക്കൂട്ടം കുട്ടിയാനക്കായി വേലി ചവിട്ടിപിടിക്കുകയായിരുന്നു.

elephants helping calf to cross fence  elephants flattening fence in coimbatore  elephants cross fence in coimbatore  കോയമ്പത്തൂര്‍ വേലി ചവിട്ടിപിടിച്ച് ആനകള്‍  കോയമ്പത്തൂർ കാട്ടാന വേലി മറികടന്നു  തമിഴ്‌നാട് കാട്ടാനക്കൂട്ടം കുട്ടിയാന സഹായം  പരമേശ്വരംപാളയം കാട്ടാനക്കൂട്ടം വേലി വീഡിയോ
ഹൃദയം തൊടുന്ന കാഴ്‌ച; കുട്ടിയാനക്കായി വൈദ്യുതി വേലി ചവിട്ടി പിടിച്ച് കാട്ടാനക്കൂട്ടം, ദൃശ്യം

കോയമ്പത്തൂര്‍ (തമിഴ്‌നാട്): വൈദ്യുതി വേലി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന കുട്ടിയാനക്ക് വേണ്ടി കമ്പിയില്‍ ചവിട്ടി പിടിച്ച് കാട്ടാനക്കൂട്ടം. കോയമ്പത്തൂരിലെ പരമേശ്വരംപാളയത്തിലാണ് ഹൃദയം തൊടുന്ന കാഴ്‌ച. കുട്ടിയാന ഉള്‍പ്പെടെ അഞ്ച് ആനകളാണ് കൂട്ടത്തിലുണ്ടായിരുന്നത്.

കുപ്പപാളയം ഫോറസ്റ്റ് റേഞ്ചില്‍ നിന്നാണ് കാട്ടാനക്കൂട്ടം പരമേശ്വംരപാളയത്തെ കൃഷി ഭൂമിയിലെത്തിയത്. നാട്ടുകാര്‍ നരസിപുരം വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി കാട്ടാനകളെ വനത്തിലേക്ക് തിരിച്ചുവിട്ടു. എന്നാല്‍ കുറച്ച് നേരത്തിന് ശേഷം കാട്ടാനക്കൂട്ടം തിരികെയെത്തുകയായിരുന്നു.

കുട്ടിയാനക്കായി കാട്ടാനക്കൂട്ടം വൈദ്യുതി വേലി ചവിട്ടി പിടിക്കുന്നതിന്‍റെ ദൃശ്യം

ആദ്യമെത്തിയ രണ്ട് കാട്ടാനകള്‍ കൃഷിഭൂമിയില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വേലി മറികടന്നു. എന്നാല്‍ കുട്ടിയാനക്ക് വേലി ചാടികടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന കാട്ടാനകള്‍ കുട്ടിയാനക്ക് വേണ്ടി വേലി ചവിട്ടിപിടിക്കുകയായിരുന്നു. കൃഷിഭൂമിക്ക് സമീപത്ത് നില്‍ക്കുകയായിരുന്ന ഒരാളാണ് മൊബൈലില്‍ ദൃശ്യം പകര്‍ത്തിയത്. അതേസമയം, വേലിയില്‍ വൈദ്യുതിയുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Last Updated : Apr 25, 2022, 8:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.