ETV Bharat / bharat

'ഇനിയുണ്ടായാല്‍ കോടതിയിലേക്ക്' ; യോഗി ആദിത്യനാഥിനെതിരെ വരുൺ ഗാന്ധി

author img

By

Published : Oct 29, 2021, 10:49 PM IST

കർഷകരോടുള്ള സർക്കാരിന്‍റെ നിലപാട് ശരിയല്ലെന്നും കൂടുതൽ പ്രകോപിതരാക്കരുതെന്നും വരുൺ ഗാന്ധി

Pilibhit MP Varun Gandhi  UP Assembly Election 2022  Chief Minister Yogi Adityanath  Prime Minister Narendra Modi  pilibhit update news  pilibhit latest news  Political news of Pilibhit  Varun Gandhi targets Yogi  Varun Gandhi news  വരുൺ ഗാന്ധി എംപി  യുപി തെരഞ്ഞെടുപ്പ് 2022  യോഗി ആദിത്യനാഥിനെതിരെ വരുൺ ഗാന്ധി  വരുൺ ഗാന്ധി വാർത്ത  കർഷകർക്കെതിരെയുള്ള അക്രമം  കർഷകർക്കെതിരെ അതിക്രമം
കർഷകർക്കെതിരെയുള്ള അതിക്രമം; യോഗി ആദിത്യനാഥിനെതിരെ വരുൺ ഗാന്ധി

ലഖ്‌നൗ : ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വീണ്ടും വിമർശനവുമായി വരുൺ ഗാന്ധി. കർഷകർക്കെതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാല്‍ ഇനി സർക്കാരിനോടല്ല, മറിച്ച് കോടതിയെ നേരിട്ട് സമീപിക്കുമെന്ന് പിലിഭിത്തില്‍ നിന്നുള്ള ബിജെപി എം.പി വരുൺ ഗാന്ധി പറഞ്ഞു. മാർക്കറ്റിൽ നെൽ കർഷകരോട് അധികൃതർ കാണിക്കുന്ന വിവേചനത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

സംസ്ഥാനത്തെ 17 ജില്ലകളിലായി കർഷകർ നെൽവിളകൾ കത്തിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ലഖിംപൂർ ഖേരിയിൽ ആരംഭിച്ച് നിലവിൽ പിലിഭിത്തിലും നെൽവിളകൾ കത്തിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മാർക്കറ്റ് കമ്മിറ്റി ഉദ്യോഗസ്ഥർ, ബ്രോക്കർമാരില്‍ നിന്ന് ക്വിന്‍റലിന് 1200 രൂപയ്ക്ക് വാങ്ങുന്ന നെല്ല് സർക്കാരിന് 1900 രൂപയ്ക്കാണ് വിൽക്കുന്നതെന്നും ഇപ്പോൾ എല്ലാം വ്യക്തമാണെന്നും എംപി കൂട്ടിച്ചേർത്തു.

ALSO READ: പുനീതിന് യാത്രാമൊഴി ; കന്തീരവയില്‍ അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

കർഷകർ അസംതൃപ്‌തരാണ്. അവരെ കൂടുതൽ മോശമായ അവസ്ഥയിലേക്ക് നയിക്കരുത്. ഓരോ പർച്ചേസിംഗ് സെന്‍ററിലും ഓരോ പ്രതിനിധികൾ ഉണ്ടാകുമെന്നും അവർ റെക്കോർഡുകളും തെളിവുകളും ശേഖരിക്കുമെന്നും വരുൺ ഗാന്ധി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.