ETV Bharat / bharat

ടിക്കറ്റ് നിരക്ക് കുറച്ച് സര്‍ക്കാര്‍; ഇന്ത്യയിലെ ഏറ്റവും വലിയ സ്‌ക്രീനുള്ള മൾട്ടിപ്ലക്‌സ് അടച്ചുപൂട്ടി

author img

By

Published : Dec 26, 2021, 9:16 AM IST

ആന്ധ്ര സര്‍ക്കാറിന്‍റെ പുതിയ തീരുമാനത്തിന് പിന്നാലെ നിരവധി സിനിമ തിയേറ്ററുകൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് അടച്ചുപൂട്ടിയിട്ടുണ്ട്.

The biggest cinema theater in India V-EPIQ shuts down  Andhra Pradesh news  രാജ്യത്ത് ഏറ്റവും വലിയ സിനിമാ തിയേറ്റര്‍ അടച്ച് പൂട്ടി  വി-എപിക് മൾട്ടിപ്ലക്‌സ് അടച്ചു  സിനിമ ടിക്കറ്റ് നിരക്ക് കുറച്ച് ആന്ധ്ര സര്‍ക്കാര്‍
ടിക്കറ്റ് നിരക്ക് കുറച്ച് ആന്ധ്ര സര്‍ക്കാര്‍; ഇന്ത്യയിലെ ഏറ്റവും വലിയ സ്‌ക്രീനുള്ള മൾട്ടിപ്ലക്‌സ് അടച്ചുപൂട്ടി

അമരാവതി: രാജ്യത്ത് ഏറ്റവും വലിയ സിനിമ സ്‌ക്രീനുള്ള ആന്ധ്രാപ്രദേശിലെ വി-എപിക് മൾട്ടിപ്ലക്‌സ് അടച്ചുപൂട്ടി. സംസ്ഥാനത്തെ സിനിമ ടിക്കറ്റ് നിരക്ക് കുറയ്‌ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ശനിയാഴ്ച തിയേറ്റര്‍ അടച്ചത്.

നെല്ലൂരിലെ സുല്ലൂർപേട്ടയ്ക്ക് സമീപമാണ് വി-എപിക് മൾട്ടിപ്ലക്‌സ് സ്ഥിതി ചെയ്യുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ നഷ്ടം സംഭവിച്ചുവെന്നാരോപിച്ച് മൾട്ടിപ്ലക്‌സിലെ മറ്റ് രണ്ട് സിനിമ ഹാളുകളും ഇതിനകം അടച്ചുപൂട്ടിയിരുന്നു.

100 അടി നീളവും 56 അടി വീതിയുമുള്ള സ്‌ക്രീനാണ് മൾട്ടിപ്ലക്‌സിന് ഉണ്ടായിരുന്നത്. 2019 ഓഗസ്റ്റ് 30ന് ചലച്ചിത്രതാരം രാം ചരണാണ് മൾട്ടിപ്ലക്‌സ് ഉദ്‌ഘാടനം ചെയ്‌തത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച 646 സീറ്റുകളാണ് തിയേറ്ററിലുണ്ടായിരുന്നത്.

also read: 'ഞങ്ങൾ ഒരു ചുവട് പിന്നോട്ടുവച്ചു, അതിൽ നിരാശയില്ല ; കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര കൃഷിമന്ത്രി

സര്‍ക്കാറിന്‍റെ പുതിയ തീരുമാനത്തിന് പിന്നാലെ ഇതടക്കം നിരവധി സിനിമ തിയേറ്ററുകൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് അടച്ചുപൂട്ടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.