ETV Bharat / bharat

ഉത്തരാഖണ്ഡിൽ ഇന്ന് 4000 ത്തിലേറെ കൊവിഡ് ബാധിതർ

author img

By

Published : Apr 25, 2021, 6:57 PM IST

Updated : Apr 25, 2021, 9:47 PM IST

ഉത്തരാഖണ്ഡിൽ കൊവിഡ് മുക്തരായവരുടെ എണ്ണം 1,748 ആണ്.

1
1

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,368 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,748 പേർക്ക് രോഗം ഭേദമായി. പുതുതായി 44 രോഗികൾ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു.

ഉത്തരാഖണ്ഡിലെ സജീവ രോഗികളുടെ എണ്ണം 35,864 ആയി ഉയർന്നു. ഇതുവരെ മൊത്തം 1,10,664 പേർക്ക് കൊവിഡ് ഭേദമായി. സംസ്ഥാനത്തെ ആകെ മരണസംഖ്യ 2,164 ആണ്.

അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 3,46,691 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി വർധിച്ചു. ഇന്ത്യയിൽ ഇതുവരെ 1,92,311 രോഗികൾ കൊവിഡ് ബാധിച്ച് മരിച്ചു.

Also Read: ഉത്തരാഖണ്ഡിലെ സർക്കാർ നഴ്‌സിങ് കോളേജില്‍ 93 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്

Last Updated : Apr 25, 2021, 9:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.