ETV Bharat / bharat

ഉത്തരാഖണ്ഡിൽ ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണം 356 കടന്നു

author img

By

Published : Jun 12, 2021, 12:39 PM IST

Updated : Jun 12, 2021, 2:21 PM IST

Black fungus cases in Uttarakhand reach 356 as Dehradun report 21 news cases  6 deaths  ഉത്തരാഖണ്ഡിലെ ബ്ലാക്ക് ഫംഗസ്  ഉത്തരാഖണ്ഡിലെ ബ്ലാക്ക് ഫംഗസ് ബാധിതർ  ബ്ലാക്ക് ഫംഗസ്  ഡെറാഡൂൺ  ഡെറാഡൂൺ ബ്ലാക്ക് ഫംഗസ്  Black fungus cases in Uttarakhand increases  Uttarakhand Black fungus cases increases  Uttarakhand Black fungus  Black fungus in Uttarakhand  Black fungus
ഉത്തരാഖണ്ഡിലെ ബ്ലാക്ക് ഫംഗസ്

സംസ്ഥാനത്ത് ഇതുവരെ 31 പേർ രോഗമുക്തി നേടി.

ഡെറാഡൂൺ: ഡെറാഡൂണിൽ 21പേർക്ക് കൂടി ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം 356 കടന്നതായി ആരോഗ്യ വകുപ്പ്. ആറു പേർ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 56 ആയി. ഋഷികേശിലെ എയിംസിൽ ഏകദേശം 220 പേർ ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് കണക്കുകൾ. ഇതുവരെ 31 പേർ രോഗമുക്തി നേടി.

അതേസമയം, ഉത്തരാഖണ്ഡിലേക്ക് ആവശ്യമായ മരുന്നുകൾ തടസമില്ലാതെ നൽകണമെന്ന് നൈനിറ്റാൽ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. ഫംഗസ് അണുബാധ മൂലമാണ് ബ്ലാക്ക് ഫംഗസ് ഉണ്ടാകുന്നത്. ചർമ്മത്തിൽ പ്രവേശിക്കുന്ന ഫംഗസ് വികസിക്കുന്നു എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. കൊവിഡിൽ നിന്ന് മുക്തി നേടിയവരിലാണ് ഈ രോഗം കണ്ടു വരുന്നത്. പ്രമേഹ രോഗികളും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും ഈ രോഗത്തിനെതിരെ മുൻകരുതൽ എടുക്കേണ്ടതാണ്.

മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, കർണാടക, ഒഡിഷ, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസിനെ ഗൗരവ രോഗമായി പ്രഖ്യാപിച്ചിരുന്നു.

Also Read:ആശങ്ക ഒഴിയാതെ രാജ്യം ; കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണനിരക്ക്

Last Updated :Jun 12, 2021, 2:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.