ETV Bharat / bharat

വികാസ് ദുബേയുമായി ബന്ധം ; ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

author img

By

Published : Nov 13, 2020, 5:08 AM IST

Updated : Nov 13, 2020, 6:23 AM IST

ജൂലൈ എട്ടിന് വികാസ് ദുബെയും സംഘവും നടത്തിയ ആക്രമത്തില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. കേസ് അന്വേഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു.

UP government suspends IPS officer for Kanpur encounter  Vikas Dubey  വികാസ് ദുബെ  വികാസ് ദുബെ വാര്‍ത്ത  വികാസ് ദുബെ ആരോപണം
വികാസ് ദുബെയുമായി ബന്ധമെന്ന് ആരോപണം; ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കാണ്‍പൂര്‍: വികാസ് ദുബേയുമായി ബന്ധമുണ്ടെന്ന് പ്രത്യേക അന്വേഷണം സംഘം കണ്ടെത്തിയ സീനിയര്‍ സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് അനന്ദ് ദേവിനെ സേനയില്‍ നിന്നും സസ്പെന്‍റ് ചെയ്തു. ജൂലൈ എട്ടിന് വികാസ് ദുബെയും സംഘവും നടത്തിയ ആക്രമത്തില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. കേസ് അന്വേഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു.സംഘമാണ് ദുബേയുമായി ഉദ്യോഗസ്ഥന് ബന്ധമുള്ളതായി കണ്ടെത്തിയത്. ഉത്തര്‍ പ്രദേശിലെ ബിക്രു പ്രദേശത്തുവച്ച് ദുബേയും സംഘവും പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുണ്ടാനേതാവായ വികാസ് ദുബേയെ അറസ്റ്റ് ചെയ്യാനായി എത്തിയ സംഘത്തിന് നേരെയായിരുന്നു ആക്രമണം.

ഇതിന് ശേഷം ഒളിവില്‍ പോയ ദുബേയെ യുപി പൊലീസ് മധ്യപ്രദേശില്‍ വച്ച് അറസ്റ്റ് ചെയ്തു. ഒരുദിവസത്തിന് ശേഷം വാഹനത്തില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ ദുബേ കൊല്ലപ്പെട്ടെന്നും പെലീസ് പറഞ്ഞിരുന്നു.

Last Updated : Nov 13, 2020, 6:23 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.