ETV Bharat / bharat

യുപി തെരഞ്ഞെടുപ്പ്: മത്സരം കൊഴുപ്പിച്ച് പ്രതിപക്ഷം, ഗോരഖ്‌പൂരിൽ യോഗിക്കെതിരെ ചന്ദ്രശേഖർ ആസാദ്

author img

By

Published : Jan 20, 2022, 8:06 PM IST

ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 എന്നിങ്ങനെയാണ് യുപി നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍.

Bhim Army chief to take on mighty Yogi Adityanath for Gorakhpur seat  uttarpradesh election  chandrashekhar aazad against yogi adityanath from gorakhpur seat  Bhim Army Chief will contest up election  Azad Samaj Party President against yogi  യുപി തെരഞ്ഞെടുപ്പ്  ഗോരഖ്‌പൂർ സീറ്റിൽ ചന്ദ്രശേഖർ ആസാദ് മത്സരിക്കും  യോഗി ആദിത്യനാഥിനെതിരെ ഭീം ആർമി മേധാവി  ആസാദ് സമാജ് പാർട്ടി അധ്യക്ഷൻ  ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്
യുപി തെരഞ്ഞെടുപ്പ്: ഗോരഖ്‌പൂരിൽ യോഗിക്കെതിരെ ചന്ദ്രശേഖർ ആസാദ്

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീം ആർമി മേധാവിയും ആസാദ് സമാജ് പാർട്ടി അധ്യക്ഷനുമായ ചന്ദ്രശേഖർ ആസാദ് മത്സരിക്കും. 34 കാരനായ ദലിത് നേതാവിന്‍റെ സ്ഥാനാര്‍ഥിത്വത്തോടെ ഗൊരഖ്‌പൂരില്‍ മത്സരം കടുക്കുമെന്നതിൽ സംശയമില്ല.

ഗൊരഖ്‌പൂരില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള ആസാദിന്‍റെ തീരുമാനം ആസാദ് സമാജ് പാർട്ടിയാണ് സോഷ്യൽ മീഡിയയിൽ ഒരു പ്രസ്താവനയിലൂടെ അറിയിച്ചത്. ചന്ദ്രശേഖർ ആസാദും ഇക്കാര്യം വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതേ മണ്ഡലത്തിലാണ് യോഗി ആദിത്യനാഥും മത്സരിക്കുന്നത്.

ALSO READ:കളം മാറുന്ന യുപി രാഷ്ട്രീയം; മുലായം സിങ് യാദവിന്‍റെ ഭാര്യ സഹോദരൻ പ്രമോദ് ഗുപ്‌ത ബിജെപിയിലേക്ക്

ഏഴ് ഘട്ടങ്ങളായാണ് യുപി നിയമസഭ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് തീയതികള്‍. വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിനാണ്. 2017ല്‍ 403 സീറ്റുകളില്‍ 312 ഇടത്ത് ജയിച്ചാണ് ബിജെപി യുപിയില്‍ അധികാരത്തിലേറിയത്. സമാജ്‌വാദി പാര്‍ട്ടിക്ക് 47 സീറ്റുകളും ബിഎസ്‌പിക്ക് 19 ഉം കോണ്‍ഗ്രസിന് ഏഴ് സീറ്റുകളുമാണ് ലഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.