ETV Bharat / bharat

കാർഷിക നിയമങ്ങളുടെ നേട്ടങ്ങൾ ഇനിയും കർഷകരോട് വിശദീകരിക്കുമെന്ന് കേന്ദ്രമന്ത്രി

author img

By

Published : Dec 19, 2021, 10:05 PM IST

സർക്കാർ എല്ലായ്‌പ്പോഴും കർഷകരുടെ ഉന്നമനത്തിനും താൽപര്യത്തിനും വേണ്ടിയാണ് പ്രവർത്തിച്ചതെന്ന് കൃഷിമന്ത്രി

Union Agriculture Minister Narendra Singh Tomar on Farm laws repeal  farmers protest to repeal controversial farm laws  കാർഷിക നിയമങ്ങൾ റദ്ദ് ചെയ്തതിനെകുറിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ  വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കർഷക പ്രതിഷേധം
കാർഷിക നിയമങ്ങളുടെ നേട്ടങ്ങൾ കർഷകരെ അറിയിക്കും: നരേന്ദ്ര സിങ് തോമർ

ഗുരുഗ്രാം: കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം ചരിത്രപരമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. എന്നാൽ റദ്ദാക്കിയ നിയമത്തിന്‍റെ നേട്ടങ്ങളെ കുറിച്ച് ബിജെപി പ്രവർത്തകർ കർഷകരോട് ഇനിയും വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കിസാൻ മോർച്ച യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി.

കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ് മോദി സർക്കാർ. സർക്കാർ ചെലവിന്‍റെ 1.5 മടങ്ങ് എംഎസ്‌പി വർധിപ്പിക്കുകയും കാർഷിക അടിസ്ഥാന സൗകര്യവികസനത്തിനായി ഒരു ലക്ഷം കോടി രൂപ അനുവദിക്കുകയും കർഷകർക്ക് 16 ലക്ഷം കോടി രൂപയുടെ വിള കടം നൽകുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: 'ആലപ്പുഴയിലെ കൊലപാതകങ്ങളിൽ നടുക്കവും നാണക്കേടും' ; പൊലീസിന് വീഴ്‌ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് ഗവര്‍ണര്‍

സർക്കാർ എല്ലായ്‌പ്പോഴും കർഷകരുടെ ഉന്നമനത്തിനും താൽപര്യത്തിനും വേണ്ടി പ്രവർത്തിക്കുകയായിരുന്നു. കാർഷിക നിയമങ്ങൾ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ ആഘാതം ഏൽപ്പിക്കില്ല. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങളിൽ ബിജെപി വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

2022 ഫെബ്രുവരി - മാർച്ച് മാസങ്ങളിലാണ് അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ്.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.