ETV Bharat / bharat

ഏക സിവിൽകോഡ് ബില്ല് രാജ്യസഭയിൽ; എതിർത്ത് പ്രതിപക്ഷം

author img

By

Published : Dec 9, 2022, 4:59 PM IST

23നെതിരെ 63 വോട്ടുകൾക്കാണ് ഏകസിവിൽ കോഡ് ബിൽ അവതരണത്തിന് രാജ്യസഭ അനുമതി കൊടുത്തത്

Rajya Sabha  Uniform Civil Code  national news  malayalm news  Uniform Civil Code introduced in Rajya Sabha  BJP MP Kirodi Lal Meena  Rajya Sabha Chairman Jagdeep Dhankhar  ഏകീകൃത സിവിൽ കോഡ് ബില്ല്  ഏകീകൃത സിവിൽ കോഡ്  യൂണിറോം സിവിൽ കോഡ് ബില്ല്  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  രാജ്യസഭ  ഏകീകൃത സിവിൽ കോഡ് ബില്ല് രാജ്യസഭയിൽ  കിരോഡി ലാൽ മീണ  ഏകീകൃത സിവിൽ കോഡ് ഇൻ ഇന്ത്യ ബിൽ
ഏകീകൃത സിവിൽ കോഡ് ബില്ല് അവതരിപ്പിച്ചു

ന്യൂഡൽഹി: ഏക സിവിൽകോഡ് ബില്ല് രാജ്യസഭയിൽ. സ്വകാര്യ ബില്ലായാണ് രാജ്യസഭയിൽ ഇത് അവതരിപ്പിച്ചത്. ബി.ജെ.പി എം.പി കിരോദി ലാൽ മീണയാണ് ബില്ല് അവതരിപ്പിച്ചത്.

ഏകീകൃത സിവില്‍ കോഡിനായി സമിതി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപി അംഗത്തിന്‍റെ ബില്‍. ബില്ല് രാജ്യത്തിന് ഗുണകരമല്ലെന്നും വർഗീയ ധ്രുവീകരണത്തിനുള്ള ബില്ലാണിതെന്നും സി.പി.എം വിമർശിച്ചു. സിപിഐ, തൃണമൂൽ കോൺഗ്രസ് എന്നീ പാര്‍ട്ടികളും ബില്ലിനെതിരെ രംഗത്ത് എത്തി.

തര്‍ക്കത്തിനിടെ ബില്ലില്‍ വോട്ടെടുപ്പ് നടത്താൻ രാജ്യസഭ അധ്യക്ഷൻ അനുമതി നൽകി. ശബ്ദ വോട്ടോടെയാണ് ബില്‍ അവതരണത്തിന് അനുമതി ലഭിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വോട്ടെടുപ്പ് വേണമെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. വോട്ടെടുപ്പില്‍ 63 പേര്‍ ബില്‍ അവതരണത്തെ അനുകൂലിച്ചു. 23 പേര്‍ മാത്രമാണ് എതിര്‍ത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.