ETV Bharat / bharat

Udhayanidhi Stalin About Leo : 'ദളപതി അണ്ണാ, അത്യുഗ്രന്‍ ഫിലിം മേക്കിംഗ്!' ; ലിയോയെ കുറിച്ചുള്ള സൂചനയുമായി ഉദയനിധി സ്‌റ്റാലിന്‍

author img

By ETV Bharat Kerala Team

Published : Oct 18, 2023, 10:44 AM IST

Leo Release : ഒക്‌ടോബർ 19നാണ് ലിയോ തിയേറ്ററുകളിൽ എത്തുന്നത്. ദളപതി വിജയ്‌യുടെ ചിത്രം കണ്ട് അഭിപ്രായം രേഖപ്പെടുത്തി ഉദയനിധി സ്‌റ്റാലിന്‍ രംഗത്ത്

Udhayanidhi Stalin dropped a big hint  Udhayanidhi Stalin dropped a big hint about Leo  Udhayanidhi Stalin about Leo  Thalapathy Vijay movie Leo  Thalapathy Vijay movie  Leo  Thalapathy Vijay  Vijay  ലിയോ കണ്ട ഉദയനിധി സ്‌റ്റാലിന്‍റെ റിവ്യൂ  ലിയോ  ദയനിധി സ്‌റ്റാലിന്‍  വിജയ്‌  ലിയോയെ കുറിച്ചുള്ള സൂചനയുമായി ഉദയനിധി സ്‌റ്റാലിന്‍
Udhayanidhi Stalin dropped a big hint

ളപതി വിജയ്‌യുടെ 'ലിയോ' (Thalapathy Vijay movie Leo) നാളെയാണ് (ഒക്‌ടോബര്‍ 19) തിയേറ്ററുകളില്‍ എത്തുന്നത് (Leo Release). അതിനിടെ, സിനിമയുടെ റിവ്യൂ പങ്കുവച്ച് നടനും നിര്‍മാതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്‌റ്റാലിന്‍ രംഗത്തെത്തിയിരിക്കുകയാണ് (Udhayanidhi Stalin About Leo).

എക്‌സിലൂടെ (ട്വിറ്റര്‍) ആയിരുന്നു ഉദയനിധിയുടെ പ്രതികരണം. 'ദളപതി അണ്ണാ, ലോകേഷിന്‍റെ ലിയോയുടേത് അത്യുഗ്രന്‍ ഫിലിം മേക്കിംഗ്, അനിരുദ്ധിന്‍റെ സംഗീതം, അന്‍പറിവ് മാസ്‌റ്ററിന്‍റെ ആക്ഷന്‍ എല്ലാം ഗംഭീരം. എല്ലാ ആശംസകളും' - ഉദയനിധി കുറിച്ചു. ഒപ്പം എല്‍സിയു (LCU) എന്ന ഹാഷ്‌ടാഗും ഉദയനിധി പങ്കുവച്ചിട്ടുണ്ട്.

ഇതോടെ പ്രേക്ഷകരുടെ വലിയൊരു ചോദ്യത്തിനുള്ള മറുപടിയാണ് ഉദയനിധി സ്‌റ്റാലിന്‍ നല്‍കിയിരിക്കുന്നത്. പ്രഖ്യാപനം മുതല്‍ തന്നെ, 'ലിയോ' എല്‍സിയുവിന്‍റെ ഭാഗമാണോ എന്ന പ്രേക്ഷകരുടെ ചോദ്യത്തോട് സംവിധായകന്‍ ലോകേഷും ടീമും മൗനം പാലിക്കുകയായിരുന്നു. ഇതോടെ വിജയ്‌ ആരാധകരും ആവേശത്തിലാണ്.

Also Read: Rajinikanth Wishes Massive Success For Leo ലിയോ വൻ വിജയമാകട്ടെ, ആശംസകളുമായി രജനികാന്ത്

ബിഗ് സ്‌ക്രീനിൽ ചിത്രം കാണാൻ ശ്വാസമടക്കി കാത്തിരിക്കുന്ന ആരാധകരെ ആവേശത്തില്‍ ആഴ്‌ത്തിയിരിക്കുകയാണ് ഉദയനിധിയുടെ ഈ പോസ്‌റ്റ്. കഴിഞ്ഞ ദിവസം (ഒക്‌ടോബർ 17ന്) നടന്ന 'ലിയോ'യുടെ പ്രത്യേക പ്രദര്‍ശനത്തിലാണ് ഉദയനിധി സ്‌റ്റാലിന്‍ ചിത്രം കണ്ടത്.

റിലീസിനൊരുങ്ങുന്ന ലിയോയ്‌ക്ക് എല്ലാവിധ വിജയാശംസകളുമായി രജനികാന്തും രംഗത്തെത്തിയിരുന്നു. 'സിനിമ വൻ വിജയമാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു, ലിയോ ഒരു വൻ വിജയം ആകട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു' - രജനികാന്ത് പ്രതികരിച്ചു. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ആക്ഷൻ ത്രില്ലര്‍ നാളെ ഒന്നിലധികം ഭാഷകളിലാണ് തിയേറ്ററുകളില്‍ എത്തുന്നത്. ആദ്യ ദിവസങ്ങളിലെ ടിക്കറ്റുകള്‍ ഇതിനോടകം തന്നെ വിറ്റുതീര്‍ന്നിട്ടുണ്ട്.

Also Read: Lokesh Kanagaraj About Leo 'ലിയോ ആദ്യ 10 മിനിറ്റ് ആരും മിസ്സാക്കരുത്, അതിന് പിന്നില്‍ 1000 പേരെന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും': ലോകേഷ് കനകരാജ്

രത്‌ന കുമാര്‍, ധീരജ് വൈദി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തൃഷയാണ് (Trisha) ചിത്രത്തില്‍ വിജയ്‌യുടെ നായികയായി എത്തുന്നത്. 'ഗില്ലി'യ്‌ക്ക് ശേഷം തൃഷയും വിജയ്‌യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം സഞ്ജയ് ദത്തും (Sanjay Dutt) സിനിമയില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Also Read: Leo Tamil Movie Updates: ലോക്ക്‌ഡ്‌ ആന്‍ഡ് ലോഡഡ്‌; ലിയോ പോസ്റ്ററിനു മുമ്പിൽ കൈ കോര്‍ത്ത് പിടിച്ച് ലോകേഷ് കനകരാജും അനിരുദ്ധ് രവിചന്ദറും

ഇവരെ കൂടാതെ അർജുൻ സർജ (Arjun Sarja), മിഷ്‌കിൻ (Mysskin), ഗൗതം വാസുദേവ് മേനോൻ (Gautham Vasudev Menon), മൻസൂർ അലി ഖാൻ (Mansoor Ali Khan), മാത്യു തോമസ് (Mathew Thomas) പ്രിയ ആനന്ദ്, സാൻഡി എന്നിവർ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സെവൻ സ്‌ക്രീന്‍ സ്‌റ്റുഡിയോസാണ് സിനിമയുടെ നിര്‍മാണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.