ETV Bharat / bharat

പഞ്ചാബില്‍ രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്‌എഫ്

author img

By

Published : Jul 31, 2021, 12:31 PM IST

ഫെറോസെപുരിലെ തെഹ്കെലാനില്‍ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം.

BSF  BSF chandigarh  BSF punjab  border security force  central armed police force  ബിഎസ്എഫ് വാര്‍ത്ത  ബിഎസ്എഫ് പഞ്ചാബ്  പാക് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു  പഞ്ചാബ് ബിഎസ്എഫ് വാര്‍ത്ത  അതിര്‍ത്തിരക്ഷാസേന വാര്‍ത്ത
പഞ്ചാബില്‍ രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു

ചണ്ഡിഗഡ് : പഞ്ചാബിലെ ഫെറോസെപുരില്‍ രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു. ഫെറോസെപുരിലെ തെഹ്കെലാനില്‍ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. അതിര്‍ത്തിവേലിക്ക് സമീപത്ത് നുഴഞ്ഞുകയറ്റക്കാരെ അതിര്‍ത്തിരക്ഷാസേന കണ്ടെത്തുകയായിരുന്നു.

Also read: പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

മുന്നറിയിപ്പ് നല്‍കിയെങ്കിലും അതിര്‍ത്തിവേലി കടന്ന് മുന്നോട്ട് വരാന്‍ ഇവര്‍ ശ്രമിച്ചു. തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്ന് ബിഎസ്എഫ് പ്രസ്‌താവനയില്‍ വ്യക്തമാക്കി.

പ്രദേശത്ത് കൂടുതല്‍ നുഴഞ്ഞുകയറ്റക്കാരുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും ബിഎസ്എഫ് അറിയിച്ചു. പാകിസ്ഥാനുമായി 553 കിലോമീറ്റര്‍ നീളത്തില്‍ പഞ്ചാബ് അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.