ETV Bharat / bharat

രജൗരിയില്‍ സൈനികന്‍റെ വെടിയേറ്റ് രണ്ടുപേര്‍ കൊല്ലപ്പെട്ടു ; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

author img

By

Published : Dec 16, 2022, 9:42 AM IST

Updated : Dec 16, 2022, 1:37 PM IST

രജൗരി സ്വദേശികളായ ഷാലിന്ദർ കുമാര്‍, കമൽ കിഷോര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. രാവിലെ 6.15 ഓടെ ഒരു സൈനിക ക്യാമ്പിന്‍റെ ആൽഫ ഗേറ്റിന് സമീപമായിരുന്നു സംഭവം

Two civilians killed as Army sentry opens fire  Army sentry opens fire in Rajouri  Rajouri  Rajouri natives killed as Army sentry opens fire  ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു  രജൗരി  സൈനികന്‍റെ വെടിയേറ്റ് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു  ജമ്മു കശ്‌മീരിലെ രജൗരി
സൈനികന്‍റെ വെടിയേറ്റ് രണ്ട് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു

രജൗരിയില്‍ സംഘര്‍ഷം

രജൗരി : ജമ്മു കശ്‌മീരിലെ രജൗരി ജില്ലയിൽ കാവല്‍ സൈനികന്‍റെ വെടിയേറ്റ് രണ്ട് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. രജൗരി സ്വദേശികളായ ഷാലിന്ദർ കുമാര്‍, കമൽ കിഷോര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ 6.15 ഓടെ ജില്ലയിലെ ഒരു സൈനിക ക്യാമ്പിന്‍റെ ആൽഫ ഗേറ്റിന് സമീപമായിരുന്നു സംഭവം. വെടിയുതിര്‍ത്തതിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. കരസേനയിൽ ചുമട്ടുതൊഴിലാളികളായി ജോലി ചെയ്യുന്നവരാണ് കൊല്ലപ്പെട്ട ഷാലിന്ദർ കുമാറും കമൽ കിഷോറും.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായി. പ്രകോപിതരായ ഗ്രാമവാസികള്‍ ക്യാമ്പിന് നേരെ കല്ലെറിഞ്ഞു. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Last Updated :Dec 16, 2022, 1:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.