ETV Bharat / bharat

തെലങ്കാന ഇനി ട്രാൻസ്‌ജെൻഡറുകള്‍ക്ക് 'അഭിമാന ഇടം'; സംരക്ഷണ സെൽ ഉദ്ഘാടനം ചെയ്‌ത് ഡി.ജി.പി

author img

By

Published : Apr 12, 2022, 8:55 PM IST

ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ഡി.ജി.പി മഹേന്ദർ റെഡ്ഡിയാണ് ട്രാൻസ്‌ജെൻഡര്‍ 'അഭിമാന ഇടം' സംരക്ഷണ സെൽ ഉദ്ഘാടനം ചെയ്‌തത്

transgender cell Pride Place inaugurated  transgender cell Pride Place  തെലങ്കാന ഇനി ട്രാൻസ്‌ജെൻഡറുകള്‍ക്ക് 'അഭിമാന ഇടം'  തെലങ്കാന ട്രാന്‍സ്‌ജെന്‍ഡര്‍ സംരക്ഷണ സെൽ ഉദ്ഘാടനം ചെയ്‌ത് ഡി.ജി.പി മഹേന്ദർ റെഡ്ഡി  ഹൈദരാബാദ് ഇന്നത്തെ വാര്‍ത്ത  Hyderabad todays news
തെലങ്കാന ഇനി ട്രാൻസ്‌ജെൻഡറുകള്‍ക്ക് 'അഭിമാന ഇടം'; സംരക്ഷണ സെൽ ഉദ്ഘാടനം ചെയ്‌ത് ഡി.ജി.പി

ഹൈദരാബാദ് : തെലങ്കാനയില്‍ ആദ്യമായി ട്രാൻസ്‌ജെൻഡർ സംരക്ഷണ സെൽ ആരംഭിച്ച് സംസ്ഥാന പൊലീസ് സേന. അഭിമാന ഇടം (Pride Place) എന്ന പേരിലാണ് സെല്‍ പ്രവര്‍ത്തിക്കുക. ചൊവ്വാഴ്‌ച ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ഡി.ജി.പി മഹേന്ദർ റെഡ്ഡി ഉദ്ഘാടനം ചെയ്‌തു.

ഹൈദരാബാദിലെ വനിത സുരക്ഷ വിങ് സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ നിരവധി ആളുകളും പങ്കെടുത്തു. വനിത സുരക്ഷ വിങ്ങിന് കീഴിലാണ് സെല്‍ പ്രവര്‍ത്തിക്കുക.

ട്രാൻസ്‌ജെൻഡറുകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാനും സുരക്ഷ ഉറപ്പുവരുത്താനും വേണ്ടി പ്രവർത്തിക്കുകയാണ് സെല്ലിന്‍റെ ലക്ഷ്യം. കൂടുതല്‍ വിപുലമായ തോതില്‍ പൊലീസ് സേവനങ്ങള്‍ ഒറ്റത്തവണ പരിഹാരം എന്ന നിലയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുവേണ്ടി പ്രവർത്തിക്കുമെന്ന് ഡി.ജി.പി ഉദ്‌ഘാടനവേളയില്‍ പറഞ്ഞു.

ലോഗോയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും അടങ്ങിയ ബുക്ക്‌ലെറ്റും ചടങ്ങില്‍ ഡി.ജി.പി പ്രകാശനം ചെയ്‌തു. നാല് സബ് ഇൻസ്‌പെക്‌ടര്‍മാർ, കോൺസ്റ്റബിൾ ഓഫിസർമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് സെല്ലില്‍ പ്രവര്‍ത്തിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.