ETV Bharat / bharat

സഹയാത്രികൻ ഹെൽമറ്റ് ധരിച്ചില്ല; കാർ ഡ്രൈവർക്ക് പിഴയിട്ട് പൊലീസ്

author img

By

Published : Dec 31, 2022, 5:22 PM IST

കർണാടകയിലെ മംഗളൂരുവിലാണ് സഹയാത്രികൻ ഹെൽമറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് കാർ ഡ്രൈവർക്ക് പൊലീസ് പിഴയിട്ടത്.

കർണാടക  മംഗളൂരു  ഹെൽമറ്റ് ധരിച്ചില്ല പിഴയിട്ട് പൊലീസ്  Mangaluru  karnataka  notice to car driver for not wearing helmet  ഹെൽമറ്റ് ധരിച്ചില്ല
കാർ ഡ്രൈവർക്ക് പിഴ മംഗളൂരു

മംഗളൂരു: സഹയാത്രികൻ ഹെൽമറ്റ് ധരിക്കാത്തതിനാൽ കാർ ഡ്രൈവർ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസയച്ച് പൊലീസ്. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. 2022 ഡിസംബർ 22-ന് കാർ ഓടിക്കുമ്പോൾ സഹയാത്രികൻ ഹെൽമറ്റ് ധരിച്ചില്ലെന്നാണ് നോട്ടിസിൽ പറയുന്നത്.

സഹയാത്രികൻ ഹെൽമറ്റ് വയ്‌ക്കാത്തതിനാൽ 500 രൂപ പിഴ അടയ്ക്കണമെന്നാണ് നോട്ടിസിലെ നിർദേശം. എന്നാൽ നോട്ടിസ് കണ്ട് കാറുടമ ഞെട്ടിയിരിക്കുകയാണ്. ട്രാഫിക് പൊലീസ് വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലെ ഓട്ടോമേഷൻ സംവിധാനത്തിലെ തകരാറാണ് ഇതിന് കാരണമെന്ന് മംഗളൂരു ക്രൈം ആൻഡ് ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഡിസിപി ദിനേശ് കുമാർ പറഞ്ഞു.

മംഗളൂരു മംഗളദേവി ഭാഗത്തുവച്ച് കാറുടമ വാഹനം ഓടിക്കുന്നതിനൊപ്പം ബൈക്കിൽ രണ്ട് യുവാക്കൾ പോകുന്നുണ്ടായിരുന്നു. അവരിൽ പിന്നിൽ ഇരുന്നയാൾ ഹെൽമറ്റ് വച്ചിരുന്നില്ല. ആ വാഹനത്തിന് പിഴ ചുമത്തുന്നതിന് പകരം കാറിന്‍റെ ഉടമയ്ക്ക് നോട്ടിസ് അയക്കുകയായിരുന്നു. ഓട്ടോമേഷൻ സംവിധാനത്തിലെ തകരാർ കാരണമാണ് കാറുടമക്ക് നോട്ടിസ് അയച്ചത്. പകരം ബൈക്ക് യാത്രികർക്ക് പിഴ ചുമത്തുമെന്നും ഡിസിപി ദിനേശ് കുമാർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.