ETV Bharat / bharat

Tomato Price Hike | 'ഉപയോഗം കുറച്ചാൽ ഡിമാൻഡ് കുറയും'; തക്കാളി വിഭവങ്ങള്‍ രാജ്‌ഭവൻ മെനുവിൽ നിന്ന് ഒഴിവാക്കി പഞ്ചാബ്

author img

By

Published : Aug 5, 2023, 9:44 AM IST

Updated : Aug 5, 2023, 1:10 PM IST

പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതിന്‍റെ നിർദേശപ്രകാരം തക്കാളി വിഭവങ്ങൾ പഞ്ചാബ് രാജ്‌ഭവന്‍റെ മെനുവിൽ നിന്ന് ഒഴിവാക്കി. ഉപയോഗം കുറക്കുന്നതോടെ വിപണിയിലെ തക്കാളിയുടെ വില കുറയുമെന്നും ഗവർണർ.

Tomato Price Hike  tomato removed from raj bhavan menu  tomato  tomato price  Tomatoes  തക്കാളി  punjab raj bhavan removed tomato from menu  തക്കാളി വില വർധനവ്  തക്കാളി വില  തക്കാളി മെനുവിൽ നിന്ന് ഒഴിവാക്കി  തക്കാളി ഒഴിവാക്കി പഞ്ചാബ് രാജ്‌ഭവൻ  പഞ്ചാബ് രാജ്‌ഭവൻ  പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത്  പഞ്ചാബ് ഗവർണർ  തക്കാളി വിലയിൽ പഞ്ചാബ് ഗവർണർ നടപടി  തക്കാളി വില വാർത്തകൾ
Tomato

ഛണ്ഡീഗഢ് : രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ദിനംപ്രതി നിരവധി വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. തക്കാളി വിറ്റ് കിട്ടിയ പണത്തിനായി കൊലപാതകം, കൃഷിയിടത്തിൽ നിന്ന് തക്കാളി മോഷണം, വിപണിയിൽ വിൽക്കാൻ തക്കാളി കൊണ്ടുപോയ വാഹനം തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളും ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി തക്കാളി വിതരണം, മൊബൈൽ വാങ്ങുമ്പോൾ തക്കാളി ഫ്രീയായി നൽകുക, ഒരു പെട്ടി തക്കാളിക്ക് ഒരു ഗ്രാം സ്വർണം വാങ്ങുക, തക്കാളി കൊണ്ട് തുലാഭാരം എന്നിങ്ങനെ കൗതുകകരമായ വാർത്തകളും സമൂഹ മാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു.

ഇപ്പോഴിതാ വില കുതിച്ചുയർന്നതിന്‍റെ പശ്ചാത്തലത്തിൽ മെനുവിൽ നിന്ന് തക്കാളി നീക്കം ചെയ്‌ത് പഞ്ചാബ് രാജ്‌ഭവൻ. ഗവർണർ ബൻവാരിലാൽ പുരോഹിതിന്‍റെ നിർദേശ പ്രകാരമാണ് നടപടി. രാജ്‌ഭവന്‍റെ മെനുവിൽ നിന്ന് തക്കാളി ഉൾപ്പെട്ട എല്ലാ വിഭവങ്ങളും നീക്കം ചെയ്‌തു.

തക്കാളിയുടെ ഉപയോഗം കുറയുന്നതോടെ വില വർധനവ് പിടിച്ചുനിർത്താൻ സാധിക്കുമെന്നാണ് ഗവർണറുടെ അഭിപ്രായം. തക്കാളിയുടെ വിലക്കയറ്റത്തിൽ നട്ടംതിരിയുന്ന സംസ്ഥാനത്തെ പൗരന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തക്കാളിയുടെ ഉപഭോഗം താത്കാലികമായി നിർത്താൻ തീരുമാനിച്ചു എന്ന് രാജ്‌ഭവൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.

തക്കാളിയുടെ ഉപയോഗം കുറക്കുന്നതിലൂടെ ആ പച്ചക്കറിയുടെ വിപണിയിലെ ഡിമാൻഡ് കുറയുമെന്നും വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയുമെന്നും ഗവർണർ അറിയിച്ചു. വിതരണ ശൃംഖലയിലെ തടസങ്ങളും കാലാവസ്ഥ വ്യതിയാനവും മറ്റുമാണ് നിലവിൽ തക്കാളിയുടെ വില കുതിച്ചുയരാൻ ഇടയാക്കിയതെന്ന് പ്രസ്‌താവനയിൽ പറയുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി തക്കാളിയുടെ വിലയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.

വിലക്കയറ്റം തടയാൻ വിപണിയിൽ തക്കാളിയുടെ ഡിമാൻഡ് കുറയ്‌ക്കുകയാണ് ചെയ്യേണ്ടത്. മറ്റ് പച്ചക്കറികൾ ഉപയോഗിക്കാനും വീടുകളിൽ തയാറാക്കുന്ന ഭക്ഷണത്തിൽ നിന്ന് തക്കാളി അടങ്ങിയിട്ടുള്ള വിഭവങ്ങൾ ഒഴിവാക്കാനും ഗവർണർ ജനങ്ങളോട് അഭ്യർഥിച്ചു. വിഭവങ്ങൾ വിവേകത്തോടെ ഉപയോഗിക്കണമെന്നും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം അറിയിച്ചു.

കുട്ടികളെ പണയം വച്ച് രണ്ട് തക്കാളിയുമായി മുങ്ങി : ജൂലൈ 29ന് ഒഡിഷയിലെ കട്ടക്കിലെ ഛത്ര ബസാറിൽ പച്ചക്കറി വാങ്ങാനായി മാർക്കറ്റിലെത്തിയ ആൾ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ കടയിൽ പണയപ്പെടുത്തി രണ്ട് കിലോ തക്കാളിയുമായി മുങ്ങിയ സംഭവം ഉണ്ടായിരുന്നു. ജോലിക്കായി കൂടെകൂട്ടിയ കുട്ടികളെയാണ് ഇയാൾ കടക്കാരന് പണയപ്പെടുത്തിയ ശേഷം തക്കാളിയുമായി കടന്നുകളഞ്ഞത്.

വാഷിങ് മെഷീൻ മറ്റൊരിടത്തേക്ക് മാറ്റുന്ന ജോലിക്കായി വിളിച്ച കുട്ടികളുമായി ഇയാൾ പച്ചക്കറി മാർക്കറ്റിലേക്ക് പോയി. തുടർന്ന് അവിടെ ഒരു കടയിൽ നിന്ന് തക്കാളി വാങ്ങിയ ശേഷം പണം എടുക്കാൻ മറന്നുവെന്ന് പറയുകയും താൻ പൈസയുമായി തിരികെ എത്തുന്നതുവരെ കുട്ടികളെ ഇവിടെ നിർത്താമെന്നും പറഞ്ഞ് ഇയാൾ തക്കാളിയുമായി മുങ്ങുകയായിരുന്നു.

Read more : ജോലി വാഗ്‌ദാനം നൽകി വശത്താക്കി ; പച്ചക്കറി കടയിൽ കുട്ടികളെ പണയപ്പെടുത്തി 2 കിലോ തക്കാളിയുമായി മുങ്ങി യുവാവ്

കറിയിൽ രണ്ട് തക്കാളി ഇട്ടു, ഭാര്യ വീട് വിട്ടുപോയി : മധ്യപ്രദേശിലെ ഷാഹ്‌ദോൾ ജില്ലയിലെ ധൻപുരി മേഖലയിൽ ഭക്ഷണത്തിൽ തക്കാളി ഇടുന്നതിനെ ചൊല്ലി വഴക്കിട്ട് ഭാര്യ വീട് വിട്ട് പോയിരുന്നു. സന്ദീപ് ബർമൻ എന്ന യുവാവ് നടത്തുന്ന ഭക്ഷണശാലയിലെ ടിഫിൻ വിതരണത്തിനായി പാചകം ചെയ്‌തപ്പോൾ കറിയിൽ രണ്ട് തക്കാളി ഇട്ടതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമാകുകയും തുടർന്ന് ഭാര്യ വീട് വിട്ട് പോകുകയുമായിരുന്നു.

Read more : Tomato Price Hike | കറിയിൽ 2 തക്കാളിയിട്ടതിന് ഭര്‍ത്താവുമായി തർക്കം; മകളുമായി വീടുവിട്ട് ഭാര്യ

Last Updated : Aug 5, 2023, 1:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.