ETV Bharat / bharat

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ

author img

By

Published : Aug 28, 2021, 2:51 PM IST

പ്രമേയത്തെ എതിർത്ത് എഐഎഡിഎംകെ, ബിജെപി നിയമസഭാംഗങ്ങൾ സഭയിൽ നിന്ന് വാക്കൗട്ട് നടത്തി.

TN Assembly adopts resolution urging Centre to withdraw new farm laws  വിവാദ കാർഷിക നിയമം  പ്രമേയം  തമിഴ്‌നാട് നിയമസഭ  എം.കെ സ്റ്റാലിൻ  തമിഴ്‌നാട് മുഖ്യമന്ത്രി  farm laws  TN Assembly  resolution
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ

ചെന്നൈ: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ. മൺസൂൺ സമ്മേളനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആണ് പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്. സിപിഐ, സിപിഎം, കോൺഗ്രസ്, പട്ടാലി മക്കൾ കച്ചി, മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, വിടുതലൈ ചിരുതൈകൾ കച്ചി, തമിഴക വാഴ്‌വുറിമൈ കച്ചി എന്നീ പാർട്ടികളുടെ പ്രതിനിധികൾ സഭയിൽ പ്രമേയത്തെ പിന്തുണച്ചു.

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കുമെന്ന് സ്റ്റാലിൻ സഭയിൽ പ്രഖ്യാപിച്ചു.

പ്രമേയത്തെ എതിർത്ത് എഐഎഡിഎംകെ, ബിജെപി എംഎൽഎമാർ

പ്രമേയത്തെ എതിർത്ത് എഐഎഡിഎംകെ, ബിജെപി നിയമസഭാംഗങ്ങൾ സഭയിൽ നിന്ന് വാക്കൗട്ട് നടത്തി. തിടുക്കപ്പെട്ടാണ് പ്രമേയം അവതരിപ്പിച്ചതെന്നും സർവകക്ഷി യോഗം വിളിച്ച് സംസ്ഥാന സർക്കാർ കർഷകരുടെ അഭിപ്രായം തേടണമെന്നും എഐഎഡിഎംകെ എംഎൽഎമാർ പറഞ്ഞു.

Also Read: ബ്രിട്ടീഷ് സാമ്രാജ്യം പ്രധാന കേന്ദ്രമാക്കിയ അജ്‌മീറിലെ കോട്ട ; കോളനി വാഴ്‌ചയുടെ ആദ്യ അധ്യായം ഇവിടെ നിന്ന്

കഴിഞ്ഞ വർഷം നവംബർ 26 മുതലാണ് പുതുതായി നിലവിൽ വന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ രാജ്യ തലസ്ഥാനത്തിന്‍റെ വിവിധ അതിർത്തിയിൽ കർഷക പ്രതിഷേധം ആരംഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.