ETV Bharat / bharat

സുരക്ഷ വര്‍ധിപ്പിക്കാന്‍ തിഹാര്‍ ജയില്‍; മൊബൈല്‍ ജാമറുകളുടെ സാങ്കേതിക വിദ്യ നവീകരിക്കും

author img

By

Published : Dec 21, 2022, 9:30 AM IST

നിലവിലെ ജാമറുകള്‍ അഞ്ചാം തലമുറ നെറ്റ്‌വര്‍ക്കിനെ തടയാന്‍ സാധിക്കാത്തതിനാലാണ് ജാമറുകളില്‍ മാറ്റം വരുത്താനൊരുങ്ങുന്നതെന്ന് തിഹാര്‍ ജയില്‍ അസിസ്‌റ്റന്‍റ് ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ എച്ച്പിഎസ് ശരണ്‍

mobile jammers  tihar jail  Tihar Jail gears up to enhance security  security in jail  call blocking system  latest national news  latest news in newdelhi  തീഹാര്‍ ജയില്‍  സുരക്ഷ വര്‍ധിപ്പിക്കാന്‍ തീഹാര്‍ ജയില്‍  മൊബൈല്‍ ജാമറുകളുടെ സാങ്കേതിക വിദ്യ  സാങ്കേതിക വിദ്യ നവീകരിക്കാനൊരുങ്ങി അധികൃതര്‍  അഞ്ചാം തലമുറ നെറ്റ്‌വര്‍ക്കിനെ  കോള്‍ ബ്ലോക്കിങ്  പാനിക്ക് ബട്ടണും  ന്യൂഡല്‍ഹി ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മൊബൈല്‍ ജാമറുകളുടെ സാങ്കേതിക വിദ്യ നവീകരിക്കാനൊരുങ്ങി അധികൃതര്‍

ന്യൂഡല്‍ഹി: തടവുകാരെ നിരീക്ഷിക്കാന്‍ ജയിലിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍ ജാമറുകളിലെ സാങ്കേതിക വിദ്യ നവീകരിക്കാനൊരുങ്ങി തിഹാര്‍ ജയില്‍ അധികൃതര്‍. നിലവിലെ ജാമറുകള്‍ അഞ്ചാം തലമുറ നെറ്റ്‌വര്‍ക്കിനെ തടയാന്‍ സാധിക്കാത്തതിനാലാണ് ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നതെന്ന് തിഹാര്‍ ജയില്‍ അസിസ്‌റ്റന്‍റ് ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ എച്ച്പിഎസ് ശരണ്‍ പറഞ്ഞു. ഇക്കാര്യം ജയില്‍ ഭരണകുടം ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

കോള്‍ ബ്ലോക്കിങ് സംവിധാനത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലൂടെ ജാമറുകളുടെ ത്രാണി അധികമാകുകയും കോളുകള്‍ കണക്‌ട് ചെയ്യാന്‍ സാധിക്കാതെയും വരുന്നു. സീരിയല്‍ കൊലപാതകങ്ങള്‍ പോലുള്ള ഗുരുതര കുറ്റകൃതങ്ങളില്‍ പ്രതികളായവര്‍ കഴിയുന്ന 13, 14, 15 തുടങ്ങിയ നമ്പരുകളിലുള്ള ജയിലുകളാണ് ഈ സംവിധാനം ഇന്‍സ്‌റ്റാള്‍ ചെയ്യാനിരിക്കുന്നത്. ആകെ മൂന്ന് ജാമറുകള്‍ തിഹാര്‍ ജയിലിലും ഓരോ ജാമര്‍ വീതം മണ്ഡോളി രോഹിണി ജയിലിലും ഘടിപ്പിച്ചിട്ടുണ്ടെന്ന് എഐജി പറഞ്ഞു.

3ജി, 4ജി നെറ്റ്‌വര്‍ക്കുകള്‍ ജാമറുകള്‍ തടയാനുള്ള പ്രാഗത്ഭ്യം തടവുകാര്‍ ഇതിനോടകം തന്നെ നേടി കഴിഞ്ഞു. കുപ്രസിദ്ധ ഗുണ്ടാസംഘത്തിലെ അംഗങ്ങള്‍ ജയിലിന്‍റെ അതിര്‍ത്തിക്കുള്ളില്‍ നിന്നുകൊണ്ടാണ് മുതലെടുക്കുന്നത്. എന്നാല്‍, പുതിയ സാങ്കേതിക വിദ്യ ജയിലിനുള്ളിലെ സിഗ്‌നലിന്‍റെ കരുത്ത് കുറയ്‌ക്കുവാന്‍ സഹായകമാകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ജാമറിന്‍റെ സിഗ്‌നലുകള്‍ കടക്കാന്‍ സാധിക്കാത്ത വിവിധ ഡാര്‍ക്ക് സ്‌പോട്ടുകള്‍ ജയിലിനുള്ളിലുണ്ട്. സാങ്കേതിക വിദ്യയില്‍ സമയത്തിനനുസരിച്ച് മാറ്റം വരുത്തേണ്ടതുണ്ട്. ഇത് കൂടാതെ മൂന്ന് ജയിലുകളിലുമായി പാനിക് ബട്ടണും ഇന്‍സ്‌റ്റാള്‍ ചെയ്യേണ്ടതുണ്ടെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.