ETV Bharat / bharat

വീട്ടാവശ്യത്തിനായി ചാരമെടുക്കുന്നതിനിടെ അപകടം ; ഛത്തീസ്‌ഗഡില്‍ കല്‍ക്കരി ഖനി തകര്‍ന്ന് മൂന്ന് ഗ്രാമീണര്‍ മരിച്ചു

author img

By

Published : Jan 31, 2023, 8:50 PM IST

വീട്ടാവശ്യത്തിനായി കല്‍ക്കരി ഖനിയില്‍ നിന്ന് ചാരം ശേഖരിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഒരു കുട്ടിയുള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്

Three died in Coal tunnel accident  ഛത്തീസ്‌ഗഢില്‍ കല്‍ക്കരി ഖനി തകര്‍ന്ന്  കല്‍ക്കരി ഖനിയില്‍ നിന്ന് ചാരം ശേഖരിക്കാന്‍  സില്‍താരയില്‍ കല്‍ക്കരി ഖനി  ഛത്തീസ്‌ഗഢിലെ കല്‍ക്കരി ഖനി അപകടം  Coal tunnel accidents in Chhattisgarh
ഛത്തീസ്‌ഗഢില്‍ കല്‍ക്കരി ഖനി തകര്‍ന്ന് മൂന്ന് ഗ്രാമീണര്‍ മരണപ്പെട്ടു

റായ്‌പൂര്‍ : ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്‌പൂരിന് സമീപം സില്‍താരയില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് രണ്ട് സ്‌ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ ഒരു കുട്ടിക്കും യുവാവിനും പരിക്കേറ്റിട്ടുണ്ട്. കല്‍ക്കരി ഖനികളില്‍ നിന്നും വീട്ടാവശ്യത്തിനായി ചാരം ശേഖരിക്കാന്‍ പോയ ഗ്രാമവാസികളാണ് അപകടത്തില്‍പ്പെട്ടത്.

മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. കല്‍ക്കരി ഖനനം നടത്തിയതിന് ശേഷമുള്ള ചാരം വ്യാപകമായി ഗ്രാമവാസികള്‍ എടുക്കുന്നതിനാല്‍ അപകടകരമായ രീതിയില്‍ ഖനി ദുര്‍ബലമായിരുന്നു. അധികൃതര്‍ ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയില്ലെന്ന് ആരോപണവുമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.