ETV Bharat / bharat

പിടിവീണപ്പോൾ കള്ളൻ കുളത്തിൽ ചാടി; കീഴടങ്ങാൻ മുഖ്യമന്ത്രി വരണമെന്ന് ആവശ്യം; ഒടുവിൽ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങി

author img

By ETV Bharat Kerala Team

Published : Dec 16, 2023, 5:21 PM IST

Thief Skillfully Escaped : കുളത്തിൽ ചാടിയ കള്ളൻ നടുവിലെ പാറയിൽ നിലയുറപ്പിച്ചു. മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിയും വന്നാല്‍ മാത്രമേ കീഴടങ്ങൂ എന്ന് ഉപാധി. മണിക്കൂറുകളോളം പൊലീസിനെയും നാട്ടുകാരെയും വട്ടം കറക്കിയശേഷം ഒടുവില്‍ വിദഗ്‌ധമായ രക്ഷപെടല്‍.

Etv Bharat Man burgles house in Hyderabad  Skillfully Escaped From Police  കള്ളൻ കുളത്തിൽ ചാടി  പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങി  Thief Skillfully Escaped  Hyderabad Thief in pond  Shivalayanagar thief pond  burgler in pond  കള്ളന്‍ കുളത്തില്‍  കള്ളന്‍ രക്ഷപെട്ടു
Thief Who Caught Red Handed Skillfully Escaped From Police

ഹൈദരാബാദ്: മോഷണത്തിനിടെ പിടിവീഴുമെന്ന് ഉറപ്പായപ്പോൾ കുളത്തിലിറങ്ങി നിന്ന് പൊലീസിനെ വട്ടംകറക്കിയശേഷം രക്ഷപെട്ട് കള്ളൻ (Thief Who Caught Red Handed Skillfully Escaped From Police). തെലങ്കാനയിൽ ഹൈദരാബാദ് നഗരത്തോട് ചേർന്ന ശിവാലയനഗർ (Shivalayanagar area of Hyderabad) എന്ന സ്‌ഥലത്താണ് സംഭവം. മോഷണ ശ്രമത്തിനിടെ നാട്ടുകാർ ഓടിച്ചപ്പോൾ കുളത്തിൽ ചാടിയ കള്ളൻ കുളത്തിന് നടുവിലുള്ള പാറയിൽ നിലയുറപ്പിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും ഒടുവിൽ സകലരുടെയും കണ്ണുവെട്ടിച്ച്‌ ഇയാൾ രക്ഷപെടുകയായിരുന്നു.

കുളത്തിൽനിന്ന് കയറാൻ കള്ളൻ മുന്നോട്ടുവച്ച വിചിത്ര ഉപാധികളും പോലീസിനെ കുഴക്കി. തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും (Chief Minister Revanth Reddy), മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും (K Chandrashekhar Rao) സ്ഥലത്തെത്തിയാല്‍ മാത്രമേ താൻ കരയ്ക്ക് കയറി കീഴടങ്ങൂ എന്നാണ് ഇയാള്‍ നിബന്ധന വച്ചത്. ഇവര്‍ക്കൊപ്പം മാധ്യമങ്ങളും സ്ഥലത്തെത്തണമെന്ന് കള്ളന്‍ ശഠിച്ചതോടെ പൊലീസുകാര്‍ മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും ഒടുവില്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച് കള്ളന്‍ സ്ഥലം വിടുകയായിരുന്നു.

Also Read: ട്രെയിൻ യാത്രക്കാരന്‍റെ 70 ലക്ഷത്തോളം വരുന്ന സ്വർണവും പണവും തട്ടിയെടുത്ത് കോച്ച് അറ്റൻഡർമാർ

ശിവാലയനഗറിലെ സുരറാം പൊലീസ് സ്റ്റേഷൻ പരിധിയിൽ (Suraram Police Station Limits) പരിധിയിലെ നന്ദുവിന്‍റെ വീട്ടിലാണ് കള്ളന്‍ ഇന്നലെ (വെള്ളി) വൈകിട്ട് മോഷണത്തിന് കയറിയത്. ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ നന്ദുവും ഭാര്യ നാഗലക്ഷ്‌മിയും പുറത്തുപോയ തക്കത്തിനാണ് കള്ളന്‍ ഇവരുടെ വീട്ടിലെത്തിയത്. വൈകിട്ട് നാലരയോടെ വീട്ടിലെത്തിയ നന്ദുവിന്‍റെ മകൾ സായിജ്യോതി കണ്ടത് അലങ്കോലമാക്കിയ വീടിനുള്ളിൽ ഇരുന്ന് പണമെണ്ണുന്ന കള്ളനെയാണ്.

ഇതതോടെ സായിജ്യോതി ഒച്ചവച്ച് ആളെക്കൂട്ടുകയും, നാട്ടുകാരെത്തി കള്ളനെ ഓടിച്ചിട്ട് പിടിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഇതിനിടെയാണ് ഇയാൾ അടുത്തുള്ള കുളത്തിൽ ചാടി നടുവിലുള്ള പാറയിൽ നിലയുറപ്പിച്ചത്. ഇതോടെ നാടകീയ സംഭവങ്ങൾക്കാണ് നാട്ടുകാർ സാക്ഷ്യം വഹിച്ചത്.

സ്ഥലത്ത് വൻ പൊലീസ് സന്നാഹം അടക്കം എത്തിയെങ്കിലും കള്ളൻ കരയ്ക്ക് കയറാൻ കൂട്ടാക്കിയില്ല. മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിയും സ്ഥലത്തെത്തിയാൽ മാത്രമേ കരയ്ക്ക് കയറൂ എന്ന നിലപാടാണ് കള്ളൻ കൈക്കൊണ്ടത്. രാത്രി വൈകുവോളം ഈ സ്ഥിതി തുടർന്നു. ഒടുവിൽ പൊലീസിന്‍റെയും നാട്ടുകാരുടെയും കണ്ണുവെട്ടിച്ച് ഇയാൾ രക്ഷപെടുകയായിരുന്നു.

Also Read: ജോസ് ആലൂക്കാസിൽ നിന്ന് സ്വർണം കവർന്ന കേസ്; ശബരിമലയിലേക്കുള്ള യാത്രാമധ്യേ മുഖ്യപ്രതി പിടിയിൽ

അതേസമയം നന്ദുവിന്‍റെ വീട്ടില്‍ നിന്ന് 20,000 രൂപയോളം കള്ളന്‍ മോഷ്‌ടിച്ചതായാണ് വിവരം. തങ്ങൾ കഷ്‌ടപ്പെട്ട് സമ്പാദിച്ച ഇരുപതിനായിരം രൂപയോളം കള്ളൻ കൊണ്ടുപോയതോടെ കുടുംബം പൊലീസിനെതിരെ രോഷാകുലരായതാണ് വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.