ETV Bharat / bharat

മഥുര ജില്ല സഹകരണ ബാങ്കിൽ മോഷണം; ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് എടുത്തത് 10 ലക്ഷം രൂപ

author img

By

Published : Sep 9, 2022, 2:35 PM IST

കാഷ്യർ ശുചിമുറിയിൽ പോയ സമയത്തായിരുന്നു മോഷണം നടന്നത്. പണം കിടക്കുന്നത് കണ്ട മോഷ്‌ടാവ് കാഷ് കൗണ്ടറിന് സമീപമെത്തി അഞ്ച് ലക്ഷം രൂപ വീതമുള്ള രണ്ട് കെട്ട് നോട്ടുകൾ കൈക്കലാക്കുകയായിരുന്നു.

theft in bank in Mathura  rupees stolen from district cooperative in Mathura  മഥുര ജില്ല സഹകരണ ബാങ്കിൽ മോഷണം  ബാങ്കിൽ നിന്ന് പണം കവർന്നു  ജെയ്‌ന്‍റ് പൊലീസ് സ്റ്റേഷൻ  മോഷണം
മഥുര ജില്ല സഹകരണ ബാങ്കിൽ മോഷണം

മഥുര (ഉത്തർപ്രദേശ്): ബാങ്ക് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മഥുരയിലെ ജില്ല സഹകരണ സംഘത്തിന്‍റെ കാഷ് കൗണ്ടറിൽ നിന്ന് പകൽകൊള്ള. ബാങ്ക് ഉദ്യോഗസ്ഥർ ഇടപാടുകാരുമായി തിരക്കായിരിക്കെ 10 ലക്ഷം രൂപയാണ് കാഷ് കൗണ്ടറിൽ നിന്ന് കവർന്നത്. ജെയ്‌ന്‍റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചൗമുഖൻ ടൗണിൽ വ്യാഴാഴ്‌ചയാണ് സംഭവം.

ഉച്ചയ്ക്ക് 2.40ന് കാഷ്യർ ശുചിമുറിയിൽ പോയ സമയത്തായിരുന്നു മോഷണം നടന്നത്. പണം കിടക്കുന്നത് കണ്ട മോഷ്‌ടാവ് കാഷ് കൗണ്ടറിന് സമീപമെത്തി അഞ്ച് ലക്ഷം രൂപ വീതമുള്ള രണ്ട് കെട്ട് നോട്ടുകൾ കൈക്കലാക്കുകയായിരുന്നു. മോഷണത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തെന്നും ഉന്നത ബാങ്ക് ഉദ്യോഗസ്ഥരെ വിവരമറിയിച്ചുവെന്നും ബാങ്ക് മാനേജർ വരുൺ കത്യാർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.