ETV Bharat / bharat

'മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്‌തതും ചിത്രീകരിക്കണം'; കശ്‌മീർ ഫയൽസിന്‍റെ നിർമാതാക്കളോട് ഐഎഎസ് ഉദ്യോഗസ്ഥൻ

author img

By

Published : Mar 20, 2022, 5:44 PM IST

ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങൾ പ്രാണികളല്ല മറിച്ച് അവരും ഈ രാജ്യത്തെ പൗരരാണെന്ന് നിയാസ് ഖാൻ

The Kashmir Files  ദി കാശ്‌മീര്‍ ഫയല്‍സ്‌  ദി കാശ്‌മീര്‍ ഫയല്‍സ്‌ സിനിമ  ദി കാശ്‌മീര്‍ ഫയല്‍സിനെതിരെ പ്രതിഷേധം  The Kashmir Files' makers should now create film on killings of Muslims in India  കാശ്‌മീർ ഫയൽസിന്‍റെ നിർമാതാക്കളോട് ആവശ്യവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ  കാശ്‌മീർ ഫയൽസ് ബോക്‌സ് ഓഫീസ്  കാശ്‌മീർ ഫയൽസ് വിവാദം  The Kashmir files movie controversy
'മുസ്ലീം കൊലപാതകങ്ങളും ചിത്രീകരിക്കണം'; കാശ്‌മീർ ഫയൽസിന്‍റെ നിർമാതാക്കളോട് ആവശ്യവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ

ഭോപ്പാൽ : വിവേക്‌ അഗ്‌നിഹോത്രി സംവിധാനം നിർവഹിച്ച 'ദി കശ്‌മീര്‍ ഫയല്‍സ്‌' മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷം ഇളക്കിവിടുന്നുവെന്ന വിമര്‍ശനം ശക്തമാണ്. 1990കളിലെ കാശ്‌മീരി പണ്ഡിറ്റുകളുടെ പലായനം വിഷയമാക്കുന്ന ചിത്രത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മുസ്‌ലിം കൂട്ടക്കൊലയെപ്പറ്റിയും സിനിമ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നിയാസ് ഖാൻ.

ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങൾ പ്രാണികളല്ല മറിച്ച് അവരും ഈ രാജ്യത്തെ പൗരരാണെന്ന് കുറിച്ചുകൊണ്ടാണ് നിയാസ് ഖാൻ ട്വീറ്റ് ചെയ്‌തത്. കാശ്മീർ ഫയൽസ് ബ്രാഹ്മണർ നേരിടുന്ന പ്രശ്‌നമാണ് കാണിക്കുന്നത്. ബ്രാഹ്‌മണരെ കാശ്‌മീരിൽ സുരക്ഷിതമായി ജീവിക്കാൻ അനുവദിക്കണം. എന്നാൽ ചിത്രത്തിന്‍റെ നിർമാതാവ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന മുസ്‌ലിം കൊലപാതകങ്ങളെക്കുറിച്ച് ഒരു ചിത്രം നിർമിക്കാന്‍ തയ്യാറാകണം - ഖാൻ ട്വീറ്റ് ചെയ്‌തു.

  • Kashmir File shows the pain of Brahmins. They should be allowed to live safely in Kashmir with all honour. The producer must also make a movie to show the killings of Large number of Muslims across several states. Muslims are not insects but human beings and citizens of country

    — Niyaz Khan (@saifasa) March 18, 2022 " class="align-text-top noRightClick twitterSection" data=" ">

ഇത്തരത്തില്‍ ഒരു ചിത്രം നിർമിച്ചാല്‍ ന്യൂനപക്ഷങ്ങളുടെ വേദനയും കഷ്‌ടപ്പാടുകളും ജനങ്ങൾക്ക് മുൻപിൽ കൊണ്ടുവരാൻ സാധിക്കും. മുസ്‌ലിങ്ങൾ പ്രാണികളല്ല. അവരും മനുഷ്യരാണ്, അവരും ഈ രാജ്യത്തെ പൗരരാണ് - ഖാൻ പറഞ്ഞു. കൂടാതെ മുസ്‌ലിം കൊലപാതകങ്ങള്‍ തുറന്നുകാട്ടാൻ താൻ പുസ്‌തകം തയ്യാറാക്കുകയാണെന്നും നിയാസ് ഖാൻ കൂട്ടിച്ചേർത്തു.

ALSO READ: 'ദംഗലി'നെ മലര്‍ത്തിയടിച്ച്‌ 'കാശ്‌മീര്‍ ഫയല്‍സ്‌', 'ബാഹുബലി 2'ന്‌ അരികില്‍

അതേസമയം ചിത്രം ഇതിനകം തന്നെ 100 കോടിക്ക് മുകളിൽ കളക്‌ഷൻ നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. രാജ്യമൊട്ടാകെ 630 തിയേറ്ററുകളിലാണ് കാശ്‌മീര്‍ ഫയല്‍സ്‌ പ്രദര്‍ശനത്തിനെത്തിയത്‌. മധ്യപ്രദേശും ഗുജറാത്തും ഉൾപ്പടെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ചിത്രത്തെ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.