ETV Bharat / bharat

ജീവനൊടുക്കുന്ന താരങ്ങള്‍ ; 15 ദിവസത്തിനിടെ 4 ആത്മഹത്യകള്‍

author img

By

Published : Jun 1, 2022, 9:45 PM IST

Updated : Jun 2, 2022, 6:26 AM IST

എത്രയെത്ര താരങ്ങളാണ് അടുത്തിടെ ആത്മഹത്യ ചെയ്തത്. ഗ്ലാമര്‍ ലോകത്ത് തിളങ്ങി നിന്ന ഇവരുടെ വേര്‍പാട് ആരാധകരെ ഏറെ അമ്പരപ്പിച്ചു. നടിമാരുടെ ആത്മഹത്യക്കുള്ള കാരണം വിശദീകരിക്കുകയാണ് മനഃശാസ്ത്രജ്ഞനായ സന്ദീപ്‌ത് സെൻ

Psychologist Sandipta Sen  Tollywood actors suicide cases  Kolkata suicide cases  West Bengal suicide cases  Psychologist Sandipta Sen says on suicide  Kolkata latest news  സൈക്കോളജിസ്റ്റ് സന്ദീപ്ത സെൻ  ഗ്ലാമര്‍ ലോകത്ത് ആത്മഹത്യ വര്‍ധന  കാരണങ്ങള്‍ വിശദീകരിച്ച് സൈക്കോളജിസ്റ്റ് സന്ദീപ്‌ത് സെന്‍  ഗ്ലാമര്‍ ലോകത്ത് ആത്മഹത്യ വര്‍ധന
ഗ്ലാമര്‍ ലോകത്ത് ആത്മഹത്യ വര്‍ധന

കൊല്‍ക്കത്ത: ഗ്ലാമര്‍ ലോകത്ത് പതിനഞ്ച് ദിവസത്തിനിടെ നാല് ആത്മഹത്യകള്‍ക്കാണ് പശ്ചിമ ബംഗാള്‍ സാക്ഷിയായത്. അതേസമയം ബോളിവുഡ് താരങ്ങളായ സുശാന്ത് സിങ് രാജ്‌പുത്, സിയ ഖാന്‍ എന്നിവരുടെ വേര്‍പാടിന്‍റെ വേദന ജനമനസുകളില്‍ ഇന്നും മായാതെ നില്‍ക്കുന്നു.

ടോളിവുഡ് താരങ്ങളായ പല്ലവി ഡേ, ബിദിഷ ഡി മജുംദാർ, മഞ്ജുഷ നിയോഗി, സരസ്വതി ദാസ് എന്നിവരാണ് അടുത്തിടെ ആത്മഹത്യ ചെയ്തവര്‍. എന്തുകൊണ്ടാണ് സമൂഹത്തില്‍ ആത്മഹത്യ പ്രവണത വളര്‍ന്ന് വരുന്നത്? ബന്ധങ്ങളില്‍ വിള്ളല്‍ വരുന്നതോ, ജീവിതത്തില്‍ വിജയത്തിന്‍റെ കൊടുമുടികളില്‍ എത്താന്‍ കഴിയാതെ പോകുന്നതോ ആണോ നൂറുകണക്കിന് യുവാക്കളില്‍ ആത്മഹത്യ പ്രവണതയുണ്ടാകാന്‍ കാരണം ?

രണ്ട് വര്‍ഷമായി തുടരുന്ന കൊവിഡ് പ്രതിസന്ധി ഇത്തരം പ്രവണതകള്‍ക്ക് പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്. കൊവിഡ് കാലത്ത് ജോലിയില്ലാതിരുന്നത് അഭിനയ രംഗത്തും വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. ജോലി നഷ്‌ടം, മാനസിക പ്രയാസങ്ങള്‍, എന്നിവയെല്ലാം ആത്മഹത്യ പ്രവണതകള്‍ക്ക് കാരണമാകുന്നുണ്ട്. സൈക്കോളജിസ്റ്റ് സന്ദീപ്‌ത് സെന്‍ പറയുന്നതിങ്ങനെ.

also read: രാജ്യത്ത് മദ്യപിക്കുന്നത് ഒരു ശതമാനം സ്ത്രീകള്‍ ; കേരളത്തില്‍ മദ്യപിക്കുന്ന പുരുഷന്‍മാര്‍ 19.9%

ആത്മഹത്യക്ക് നിരവധി കാരണങ്ങളുണ്ട്. മനുഷ്യ മനസ് വളരെ സങ്കീര്‍ണമായ ഒന്നാണ്. അതുകൊണ്ട് ആത്മഹത്യയുടെ കാരണങ്ങള്‍ വിശകലനം ചെയ്യുക പ്രയാസമാണ്. ചിലര്‍ക്ക് പ്രതിസന്ധി സാഹചര്യങ്ങളെ നേരിടാനാവും. ചിലര്‍ക്ക് അതിന് കഴിയില്ല. അവരില്‍ ചിലര്‍ വിഷാദത്തിലേക്ക് പോകും. അത് ചിലപ്പോള്‍ ആത്മഹത്യയില്‍ കലാശിച്ചേക്കാം. മുന്‍ തലമുറകളെ അപേക്ഷിച്ച് ആളുകളില്‍ ക്ഷമ വല്ലാതെ കുറയുന്നതായി കാണാമെന്നും അദ്ദേഹം പറയുന്നു.

Last Updated : Jun 2, 2022, 6:26 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.