ETV Bharat / bharat

Temple fund stopping circular withdrawn | ക്ഷേത്ര വികസന പ്രവർത്തനങ്ങൾക്ക് ധനസഹായം നിർത്തിവച്ചുള്ള സർക്കുലർ പിൻവലിച്ച് കർണാടക സർക്കാർ

author img

By

Published : Aug 19, 2023, 5:23 PM IST

Updated : Aug 21, 2023, 2:21 PM IST

Karnataka govt withdraws Temple Funding circular പ്രതിപക്ഷ വിമർശനം രൂക്ഷമായ സാഹചര്യത്തിൽ ക്ഷേത്രവികസന പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കികൊണ്ടുള്ള സർക്കുലർ സർക്കാർ പിൻവലിച്ചു

karnataka  Temple fund stopping circular withdrawn  karnataka government  karnataka government withdraws circular  Minister Ramalinga Reddy  ക്ഷേത്രവികസന പ്രവർത്തനങ്ങൾക്കുള്ള ധനസഹായം  ധനസഹായം നിർത്തിലാക്കികൊണ്ടുള്ള സർക്കുലർ പിൻവലിച്ചു  സർക്കുലർ പിൻവലിച്ച് കർണാടക സർക്കാർ  കർണാടക സർക്കാർ  മന്ത്രി രാമലിംഗ റെഡ്ഡി
Temple fund stopping circular withdrawn

ബെംഗളൂരു : സർക്കാർ നടത്തിപ്പിലുള്ള ക്ഷേത്രങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് പണം (Temple Renovation Fund) നൽകുന്നത് നിർത്തിവച്ചുകൊണ്ടുള്ള സർക്കുലർ പിൻവലിച്ച് കർണാടക സർക്കാർ (karnataka government). പ്രതിപക്ഷത്തിന്‍റേതുള്‍പ്പടെ വിവിധ കോണുകളിൽ നിന്ന് വിമർശനം നേരിട്ട സാഹചര്യത്തിലാണ് സർക്കാർ നീക്കം. സർക്കുലർ പുറപ്പെടുവിച്ച തീരുമാനത്തിൽ ആശയക്കുഴപ്പമുണ്ടെന്നും ക്ഷേത്രങ്ങളിലെ വികസന പ്രവർത്തനങ്ങളോ അറ്റകുറ്റപ്പണികളോ തടയാൻ സർക്കാർ ഉദേശിച്ചിരുന്നില്ലെന്നും കർണാടക ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഡി (Ramalinga Reddy ) പറഞ്ഞു.

സർക്കുലർ ഉടൻ പിൻവലിക്കണമെന്ന് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടും കമ്മിഷണറോടും ആവശ്യപ്പെട്ടിരുന്നതായും മന്ത്രി അറിയിച്ചു. ഇത് പ്രകാരം വെള്ളിയാഴ്‌ചയാണ് കമ്മിഷണർ സർക്കുലർ പിൻവലിച്ചത്. ഓഗസ്‌റ്റ് 14 നാണ് സർക്കാർ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളുടെ (State-run temples) അറ്റകുറ്റ പണികൾക്കും വികസന പ്രവർത്തനങ്ങൾക്കും (repair and development works) ധനസഹായം നൽകുന്നത് നിർത്തിവയ്‌ക്കാൻ എല്ലാ ജില്ല ഭരണകൂടങ്ങൾക്കും വകുപ്പ് കമ്മിഷണർ നിർദേശം നൽകിയത്.

എന്നാൽ നിലവിൽ ഭരണാനുമതി ഇല്ലാത്ത നിർദേശങ്ങൾ അംഗീകരിക്കരുതെന്നാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന് പുറമെ, വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായും കമ്മിഷണറുമായും നടത്തിയ ചർച്ചയിൽ കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ക്ഷേത്രങ്ങൾക്കായി പുറപ്പെടുവിച്ച ഉത്തരവുകളെ കുറിച്ചും വികസനത്തിനായി 50 ശതമാനം ഫണ്ട് നൽകിയതും ഈ വർഷം ലഭ്യമാക്കുന്ന ക്ഷേത്രങ്ങളെ കുറിച്ചും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഓഗസ്‌റ്റ് 30 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

'ക്ഷേത്ര വികസനത്തിന് വിരുദ്ധം' (Circular Against temple development) : അതേസമയം, സർക്കുർ ഇറക്കിയ സർക്കാരിന്‍റെ നീക്കത്തെ 'ക്ഷേത്ര വികസനത്തിന് വിരുദ്ധം' എന്നാണ് ബിജെപി നേതാവ് എൻ രവി കുമാർ വിശേഷിപ്പിച്ചത്. കൂടാതെ ഭാരതീയ സംസ്‌കാരത്തിൽ ക്ഷേത്രങ്ങളുടെ പ്രധാന്യം ചൂണ്ടിക്കാട്ടിയ മുൻ മന്ത്രിയും ബിജെപി നേതാവുമായ ശശികല ജൊല്ലേ സർക്കാരിന്‍റെ സർക്കുലറിനെ അപലപിക്കുകയും ചെയ്‌തിരുന്നു. സർക്കാർ സർക്കുലർ പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷം പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമെതിരായ കേസുകൾ പിൻവലിക്കും : ഇക്കഴിഞ്ഞ ഓഗസ്‌റ്റ് 10 ന് മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും (Siddaramaiah) ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനും (DK Shivakumar) എതിരെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ പിൻവലിക്കാൻ കർണാടക മന്ത്രിസഭ തീരുമാനിച്ചിരുന്നു. കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിന്‍റെ പേരിൽ വിവിധ സ്‌റ്റേഷനുകളിലായി ഇവർക്കെതിരെ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള ഒൻപത് ക്രിമിനൽ കേസുകൾ പിൻവലിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. അന്ന് പ്രതിപക്ഷ പാർട്ടിയായിരുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ രാമനഗര തഹസിൽദാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരുന്നത്.

Read More : കൊവിഡ് 19 ചട്ടലംഘനം; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ശിവകുമാറിനുമെതിരെയുള്ള കേസുകൾ പിൻവലിക്കാൻ തീരുമാനം

Last Updated :Aug 21, 2023, 2:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.