ETV Bharat / bharat

വിദ്യാര്‍ഥികള്‍ ശുചിമുറി വൃത്തിയാക്കിയില്ല, തിളച്ച എണ്ണ ഒഴിച്ച് പരസ്‌പരം പൊള്ളലേല്‍പ്പിക്കല്‍ ശിക്ഷ; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

author img

By ETV Bharat Kerala Team

Published : Dec 9, 2023, 3:57 PM IST

Burning Incident In Chhattisgarh: ഛത്തീസ്‌ഗഡില്‍ വിദ്യാര്‍ഥികളെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. ശുചിമുറി വൃത്തിയാക്കത്തതിനെ തുടര്‍ന്നാണ് സംഭവം. 25 പെണ്‍കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. തിളപ്പിച്ച എണ്ണ പരസ്‌പരം ഒഴിക്കാന്‍ നിര്‍ദേശിച്ചെന്ന് വിദ്യാര്‍ഥികള്‍.

Burned Students Hands With Hot Oil  Oil  Teachers Suspended In Chhattisgrah  Girl Students Pour Hot Oil On Their Hands  Three Teachers Suspended In Chhattisgarh  Chhattisgarh news updates  latest news in Chhattisgarh  വിദ്യാര്‍ഥികളുടെ കൈയില്‍ എണ്ണയൊഴിച്ച് പൊള്ളിച്ചു  അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍
Girl Students Pour Hot Oil On Their Hands; Three Teachers Suspended In Chhattisgarh

റായ്‌പൂര്‍ : ഛത്തീസ്‌ഗഡില്‍ സകൂള്‍ വിദ്യാര്‍ഥികളുടെ കൈകളില്‍ തിളച്ച എണ്ണയൊഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. കൊണ്ടഗാവിലെ കീർവാഹിയിലെ സർക്കാർ പ്രീ സെക്കൻഡറി സ്‌കൂളിലെ ജോഹാരി മർകം, പൂനം താക്കൂർ, മിതാലി വർമ എന്നീ അധ്യാപകരാണ് സസ്‌പെന്‍ഷനിലായത്. 25 വിദ്യാര്‍ഥിനികള്‍ക്കാണ് പൊള്ളലേറ്റത്. സംഭവത്തില്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂളിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു (Girl Students Pour Hot Oil On Their Hands).

വ്യാഴാഴ്‌ചയാണ് സ്‌കൂളില്‍ വച്ച് വിദ്യാര്‍ഥികളുടെ കൈകളില്‍ അധ്യാപകര്‍ തിളപ്പിച്ച എണ്ണ ഒഴിച്ച് പൊള്ളിച്ചത്. പെണ്‍കുട്ടികളുടെ ശുചിമുറി വൃത്തിയാക്കാത്തതുമായി ബന്ധപ്പെട്ടാണ് സംഭവം. പെണ്‍കുട്ടികളുടെ ശുചിമുറി വൃത്തിയാക്കാത്തതിനെ സംബന്ധിച്ച് വിദ്യാര്‍ഥിനികളെ അധ്യാപകര്‍ ചോദ്യം ചെയ്‌തിരുന്നു. അധ്യാപകരുടെ ചോദ്യങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കാന്‍ കഴിയാതായതോടെ അധ്യാപകര്‍ തിളച്ച എണ്ണ വിദ്യാര്‍ഥിനികള്‍ക്ക് നല്‍കി. പരസ്‌പരം കൈകളില്‍ ഒഴിക്കാന്‍ നിര്‍ദേശിച്ചു. അധ്യാപകര്‍ നിര്‍ബന്ധിച്ചതോടെ വിദ്യാര്‍ഥിനികള്‍ പരസ്‌പരം എണ്ണയൊഴിച്ച് കൈ പൊള്ളിക്കുകയായിരുന്നു (Teachers Suspended In Chhattisgarh).

പ്രതിഷേധവുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും : സംഭവത്തിന് പിന്നാലെ അധ്യാപകരും വിദ്യാര്‍ഥികളും സ്‌കൂളിലെത്തി പ്രതിഷേധ സമരം നടത്തി. സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ സുരക്ഷിതരല്ലെന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി (Chhattisgarh News Updates).

കുട്ടികളെ കൊണ്ട് പരസ്‌പരം കൈകളിലേക്ക് തിളച്ച എണ്ണ ഒഴിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ കൈകളില്‍ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

പ്രാധാനാധ്യാപികയുടെ വാദം : നേരത്തെ നിരവധി തവണ ശുചിമുറി വൃത്തിയായി സൂക്ഷിക്കണമെന്ന് വിദ്യാര്‍ഥിനികള്‍ക്ക് അധ്യാപകര്‍ നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ ശുചിമുറി വൃത്തിഹീനമാക്കിയതിനെ തുടര്‍ന്നാണ് കുട്ടികളെ ശിക്ഷിക്കപ്പെട്ടത് എന്നാണ് സ്‌കൂളിലെ പ്രധാനാധ്യാപികയുടെ വാദം. അധ്യാപകരല്ല വിദ്യാര്‍ഥിനികളെ എണ്ണ ഒഴിച്ച് പൊള്ളലേല്‍പ്പിച്ചതെന്നും അവര്‍ പരസ്‌പരം കൈകളില്‍ എണ്ണ ഒഴിക്കുകയായിരുന്നുവെന്നും പ്രധാനാധ്യാപിക പറഞ്ഞു.

അന്വേഷണത്തിന് ഉത്തരവിട്ട് ബിഇഒ : വിവരമറിഞ്ഞ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി. സംഭവത്തില്‍ ബിഇഒ (Block Education Officer-BEO) അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ വിധേയമായിട്ടാണ് കുറ്റാരോപിതരായ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്‌തത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട് ലഭിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ല വിദ്യാഭ്യാസ ഓഫിസർ മധുലിക തിവാരി പറഞ്ഞു.

Also read : പീഡന പരാതി പിന്‍വലിച്ചില്ല, പെണ്‍കുട്ടിക്ക് നേരെ ആസിഡ് എറിഞ്ഞ ശേഷം 54കാരന്‍റെ ആത്മഹത്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.