ETV Bharat / bharat

Teacher Beat His Wife For Giving Birth To Girl രണ്ടാമതും പെൺകുഞ്ഞിന് ജന്മം നൽകി : ഭാര്യയെ മർദിച്ച് അധ്യാപകൻ

author img

By ETV Bharat Kerala Team

Published : Sep 17, 2023, 7:30 PM IST

Husband beat His wife Mahoba പെൺകുഞ്ഞ് ജനിച്ചതിന് ഉത്തർ പ്രദേശിൽ യുവതിയ്‌ക്ക് ഭർത്താവിന്‍റെ ക്രൂര മർദനം

Aditya Mani Mishra  Wife thrown out home after daughter  crime news In Mahoba  പെൺകുഞ്ഞ് ജനിക്കാത്തതിൽ മർദനം  ഭാര്യയ്‌ക്ക് അധ്യാപകനായ ഭർത്താവിന്‍റെ ക്രൂര മർദനം  ഭാര്യയെ മർദിച്ച് അധ്യാപകൻ  പെൺകുഞ്ഞ്  ഉത്തർ പ്രദേശ് വാർത്തകൾ  മർദനം  Teacher beat His wife
Teacher beat His wife For Giving Birth To Girl

മഹോബ : ഉത്തർ പ്രദേശിൽ രണ്ടാമതും പെൺകുട്ടി ജനിച്ചതിന്‍റെ പേരിൽ ഭാര്യയ്‌ക്ക് അധ്യാപകനായ ഭർത്താവിന്‍റെ ക്രൂര മർദനം (After having second daughter, Teacher Beat His Wife). മഹോബ (Mahoba) ജില്ലയിലെ കൊത്‌വാലി ജില്ലയിലാണ് സംഭവം. ദമ്പതികൾക്ക് രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതിന്‍റെ പേരിൽ ഭർത്താവ് മര്‍ദിക്കുകയും വീട്ടിൽ നിന്നും പുറത്താക്കുകയുമായിരുന്നെന്നാണ് യുവതിയുടെ പരാതി.

ആലംപുര മേഖലയിൽ താമസിക്കുന്ന അധ്യാപകൻ കൂടിയായ ആദിത്യ മണി മിശ്ര 2013 ലാണ് ഹമീർപൂർ ജില്ലക്കാരിയായ യുവതിയെ വിവാഹം കഴിച്ചത്. വിവാഹശേഷം ഇവർക്ക് ഏഴ് വയസുള്ള ഒരു മകളുമുണ്ട്. പിന്നീട് രണ്ടാമതൊരു കുഞ്ഞ് വേണ്ടെന്ന തീരുമാനത്തിലായിരുന്നു യുവതി. എന്നാൽ മാസങ്ങൾക്ക് മുൻപ് വീണ്ടും ഗർഭിണിയായതോടെ ആദിത്യ യുവതിയെ ഉപദ്രവിക്കാൻ തുടങ്ങിയതായി യുവതിയുടെ കുടുംബം പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.

ഗർഭത്തിലിരിക്കെ കുഞ്ഞിനെ കൊലപ്പെടുത്താനും അധ്യാപകൻ ശ്രമിച്ചിരുന്നതായി പരാതിയിലുണ്ട്. തുടർന്ന് അടുത്തിടെ കുഞ്ഞ് ജനിക്കുകയും പെൺകുഞ്ഞാണെന്നറിഞ്ഞതോടെ മർദിക്കാനും (Husband beat His wife) തുടങ്ങിയതായും യുവതിയുടെ പിതാവ് പറഞ്ഞു. വിവാഹം നടന്ന് പത്ത് വർഷം കഴിഞ്ഞെന്നും പെൺകുട്ടി ജനിച്ചതോടെ മർദിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്‌തതായി യുവതി പൊലീസിൽ മൊഴി നൽകി.

ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ട്. ഭർത്താവും അയാളുടെ മാതാപിതാക്കളും തന്നെ കൊല്ലാൻ ശ്രമിച്ചു. രക്ഷപ്പെട്ട് അയൽവാസിയുടെ വീട്ടിൽ അഭയം തേടുകയും അവിടെ നിന്ന് സ്വന്തം രക്ഷിതാക്കളെ വിവരം അറിയിക്കുകയും ചെയ്‌തെന്നും യുവതി പറഞ്ഞു. ഭർത്താവിന് മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടി തന്നെ ഉപേക്ഷിക്കാൻ ശ്രമിക്കുകയാണെന്നും യുവതി ആരോപിച്ചു.

ഈ സാഹചര്യത്തിൽ, ആദിത്യയ്‌ക്കും പിതാവിനുമെതിരെ പീഡനത്തിന് യുവതിയുടെ കുടുംബാംഗങ്ങൾ പരാതി നൽകിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഉപേന്ദ്ര സിങ് പറഞ്ഞു. പരാതിയിൽ അന്വേഷണം നടത്തിവരികയാണ്.

യുവതിയെ നഗ്‌നയാക്കി നടത്തി ഭർത്താവും കുടുംബവും : രണ്ടാഴ്‌ച മുൻപാണ് രാജസ്ഥാനിലെ പ്രതാപ്‌ഗഡ് ജില്ലയിൽ 21 കാരിയായ ആദിവാസി യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ക്രൂര പീഡനത്തിന് ഇരയാക്കിയത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. മറ്റൊരാള്‍ക്കൊപ്പം കഴിയുകയായിരുന്ന യുവതിയെ ഭര്‍ത്താവും ബന്ധുക്കളും തട്ടിക്കൊണ്ടുപോകുകയും വിവസ്‌ത്രയാക്കി മര്‍ദിച്ച് ഒരു കിലോമീറ്ററോളം ദൂരം നഗ്‌നയാക്കി നടത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More : Woman Paraded Naked In Rajasthan : 21 കാരിയെ മര്‍ദിച്ച് ഒരു കിലോമീറ്റര്‍ നഗ്‌നയാക്കി നടത്തിച്ച് ഭര്‍ത്താവും കുടുംബവും ; കൊടും ക്രൂരത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.