ETV Bharat / bharat

തമിഴ്‌നാട്ടിൽ 60ന് മുകളിൽ പ്രായമുള്ള 27.6 % ആളുകൾക്ക് വാക്‌സിൻ വിമുഖതയെന്ന് പഠനം

author img

By

Published : Aug 8, 2021, 11:04 PM IST

ജനങ്ങൾക്കിടയിലെ തെറ്റിദ്ധാരണ പരിഹരിക്കുന്നതിന് കൂടുതൽ ബോധവൽകരണം നടത്തുമെന്ന് പൊതുജനാരോഗ്യ വിഭാഗം

tamilnadu covid  covid vaccine  vaccine hesitancy  directorate of public health and preventive medicine  വാക്‌സിൻ വിമുഖത  വാക്‌സിൻ  തമിഴ്‌നാട് കൊവിഡ്
27.6 per cent people in TN above 60 yrs show vaccine hesitancy, says Study

ചെന്നൈ : തമിഴ്‌നാട്ടിലെ 60ന് മുകളിൽ പ്രായമുള്ള 27.6 ശതമാനം ആളുകളും 18നും 44നുമിടയിൽ പ്രായമുള്ള 16.9 ശതമാനം ആളുകളും വാക്സിൻ വിമുഖത കാണിക്കുന്നുവെന്ന് സംസ്ഥാന സർക്കാരിന്‍റെ പഠനം.

45നും 59നുമിടയിൽ പ്രായമുള്ള 18.2 ശതമാനം പേരും വാക്‌സിൻ സ്വീകരിക്കാൻ മടി കാണിക്കുന്നുവെന്ന് ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവന്‍റീവ് മെഡിസിൻ ജൂലൈയിൽ നടത്തിയ പഠനം പറയുന്നു.

19.7 ശതമാനം പുരുഷന്മാരും 18.4 ശതമാനം പുരുഷന്മാരും വാക്‌സിൻ വിമുഖത കാണിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു. നഗരങ്ങളിൽ താമസിക്കുന്ന 17.5 ശതമാനം ആളുകൾക്കും ഗ്രാമങ്ങളിൽ താമസിക്കുന്ന 20.3 ശതമാനം ആളുകളുമാണ് വാക്‌സിൻ വിമുഖത കാണിക്കുന്നത്.

കുത്തിവയ്പ്പിനോടുള്ള ഭയമാണ് 48.4 ശതമാനം ആളുകള്‍ക്കും. വാക്‌സിൻ ലഭിച്ചതിന് ശേഷമുണ്ടാകുന്ന സങ്കീർണതകളെ ഓർത്തുള്ള ഭയം നിമിത്തം 57.6 ശതമാനം പേരും വാക്സിനേഷൻ ലഭിക്കാനുള്ള നീണ്ട ക്യൂ കാരണം 22.5 ശതമാനം പേരും കൂടെവരാൻ ആളില്ലാത്തത് കാരണം 21 ശതമാനം പേരും വാക്സിൻ എടുക്കാൻ മടിക്കുന്നു.

Also Read: തദ്ദേശ തെരഞ്ഞെടുപ്പ് : തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ യോഗം ചേർന്ന് ഡിഎംകെ

18നും 45നുമിടയിൽ പ്രായമുള്ള 1596 പേരിലും 45നും 59നുമിടയിൽ പ്രായമുള്ള 771 പേരിലും 60 വയസിന് മുകളിൽ പ്രായമുള്ള 488 പേരിലുമാണ് പഠനം നടത്തിയത്. 1401 പുരുഷന്മാരും 1453 സ്ത്രീകളും പഠനത്തിൽ പങ്കെടുത്തു.

പഠനഫലങ്ങളുടെ അടിസ്ഥാനത്തിൽ വാക്‌സിനേഷനെ സംബന്ധിച്ച് ജനങ്ങൾക്കിടയിലെ തെറ്റിദ്ധാരണ പരിഹരിക്കുന്നതിന് കൂടുതൽ ബോധവൽകരണം നടത്തുമെന്ന് പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.