ETV Bharat / bharat

പ്രശസ്‌തമായ താജ് മഹോത്സവ് ഫെബ്രുവരി 20ന് ആരംഭിക്കും

author img

By

Published : Feb 16, 2023, 2:25 PM IST

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശലവിദഗ്‌ദർ - കലാകാരന്മാർ എന്നിവർ കലാസൃഷ്ടികൾ പ്രദർശിപ്പിക്കും. പ്രദർശനം പത്ത് ദിവസം നീണ്ടുനിൽക്കും

താജ് മഹോത്സവ് 2023  ആഗ്ര  ഉത്തർ പ്രദേശ്  new date  taj mahotsav new date issued  commence on february 20  Mini India  ടൂറിസം ഡിപ്പാർട്ട്മെന്‍റ്
Taj Mahotsav 2023

ആഗ്ര (ഉത്തർ പ്രദേശ്): പ്രശസ്‌തമായ താജ് മഹോത്സവത്തിന്‍റെ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 20ന് പരിപാടി ആരംഭിക്കുമെന്ന് ഉത്തർ പ്രദേശ് ടൂറിസം ഡിപ്പാർട്ട്മെന്‍റ് ജോയിന്‍റ് ഡയറക്ടർ അവിനാശ് ചന്ദ്ര അറിയിച്ചു. 18 - 19 നൂറ്റാണ്ടുകളിൽ ഉത്തർ പ്രദേശിൽ നിലനിന്നിരുന്ന പഴയ മുഗൾ കാലഘട്ടത്തിലെ നവാബി ശൈലിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആഗ്രയിലെ ശിൽപ്ഗ്രാമിൽ 10 ദിവസം നീളുന്ന ഉത്സവ പരിപാടിയാണ് താജ് മഹോത്സവ്.

പരിപാടി ആദ്യം തീരുമാനിച്ചിരുന്നത് ഫെബ്രുവരി 18ന് ആയിരുന്നു. ഛത്രപതി ശിവജിയുടെ ജന്മവാർഷിക ആഘോഷങ്ങളും തദ്ദേശ സ്ഥാപനങ്ങളിൽ ജി-20 മീറ്റിങ്ങുകൾ നടക്കുന്ന സാഹചര്യവും പരിഗണിച്ചാണ് പുതിയ തീയതിയിലേക്ക് പരിപാടി മാറ്റിയത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 400 ഓളം കരകൗശല വിദഗ്‌ധർ - കലാകാരന്മാർ അവരുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന പരിപാടി നടക്കുന്ന ശിൽപ്ഗ്രാമിനെ മിനി ഇന്ത്യ എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രദർശന നഗരിയിലേക്ക് ഒരാൾക്ക് 50 രൂപയാണ് പ്രവേശന ഫീസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.