ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കിടപ്പുരോഗിയായ 87 വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ അങ്കിത്തിനെയാണ് (30) പൊലീസ് തിങ്കളാഴ്ച പിടികൂടിയത്. ഡല്‍ഹി-തിലക് നഗറില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. മദ്യ ലഹരിയിലായിരുന്ന ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഒറ്റക്കായിരുന്ന വൃദ്ധയെ പീഡിപ്പിക്കുകയായിരുന്നു.
പരാതി ലഭിച്ച് 16 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സമീപവാസിയായ ഇയാള്‍ ഗ്യാസ് ഏജസിയില്‍ ജോലിചെയ്യുന്ന ആളാണെന്ന് പറഞ്ഞാണ് വീട്ടില്‍ കയറിയത്. സംശയം തോന്നി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ വൃദ്ധയെ മര്‍ദിക്കുകയും ലൈഗികമായി പീഡിപ്പിച്ചുവെന്നും വൃദ്ധയുടെ ബന്ധുക്കള്‍ പരാതിയില്‍ പറഞ്ഞു.
സമീപവാസിയായ അങ്കിത്ത് സംഭവസമയം മദ്യലഹരിയിലായിരുന്നു, പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ പീഡനകുറ്റം ഉള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
എന്നാല്‍ പരാതിയുമായി എത്തിയപ്പോള്‍ ആദ്യം പൊലീസ് പരിഗണിക്കാന്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം ഞായറാഴ്ച മോഷണ ശ്രമം നടന്നുവെന്ന് മാത്രമാണ് പറഞ്ഞിരുന്നതെന്നും പിന്നീടാണ് പീഡനത്തെ കുറിച്ച് പറഞ്ഞതെന്നും പൊലീസ് വിശദീകരിച്ചു.