ETV Bharat / bharat

തെലങ്കാനയിൽ ലോക്ക്‌ഡൗൺ നിരീക്ഷണത്തിനായി ഡ്രോൺ ക്യാമറയുമായി സൂര്യപേട്ട് പൊലീസ്

author img

By

Published : May 22, 2021, 10:40 AM IST

കൊവിഡ് വ്യാപനത്തെ തുടർന്ന് മെയ് 12 മുതലാണ് സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ആരംഭിച്ചത്.

Telangana: Suryapet Police uses drone cameras to ensure proper implementation of lockdown regulations  സൂര്യപേട്ട് പൊലീസ്  സൂര്യപേട്ട് പൊലീസ് ഡ്രോൺ നിരീക്ഷണം  ഡ്രോൺ നിരീക്ഷണം  തെലങ്കാന  തെലങ്കാന ലോക്ക്‌ഡൗൺ  ലോക്ക്‌ഡൗൺ ഡ്രോൺ നിരീക്ഷണം  തെലങ്കാന ലോക്ക്‌ഡൗൺ ഡ്രോൺ നിരീക്ഷണം  lockdown regulations  Suryapet Police  Suryapet Police drone camera  drone camera  Telangana
ലോക്ക്‌ഡൗൺ നിരീക്ഷണത്തിനായി ഡ്രോൺ ക്യാമറ

ഹൈദരാബാദ്: സംസ്ഥാനത്തെ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ ഡ്രോൺ ക്യാമറയുമായി സൂര്യപേട്ട് പൊലീസ്. ഡ്രോണുകളിൽ ഒരു പൊലീസ് സൈറനും ഘടിപ്പിച്ചിട്ടുണ്ട്.

സാങ്കേതികവിദ്യ ഉപയോഗിച്ച് ജനങ്ങളുടെ പടിവാതിൽക്കൽ പൊലീസ് എത്തുകയാണെന്നും ലോക്ക്‌ഡൗണിൽ ജനങ്ങളുടെ പൂർണ പിന്തുണ ആവശ്യമാണെന്നും പൊലീസ് അറിയിച്ചു. ഡ്രോൺ നിരീക്ഷണത്തിലൂടെ ജനങ്ങൾ പുറത്തിറങ്ങുന്നില്ല, ശരിയായ സമയത്ത് കടകൾ അടക്കുന്നു, ജനങ്ങൾ കൂട്ടം ചേരുന്നില്ല, ലോക്ക്‌ഡൗൺ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നു എന്നിവയൊക്കെ മനസിലാക്കാൻ സാധിക്കുന്നു എന്നും പൊലീസ് അറിയിച്ചു.

കൊവിഡ് വ്യാപനത്തെ തുടർന്ന് മെയ് 12 മുതൽ 10 ദിവസത്തേക്ക് ആരംഭിച്ച സംസ്ഥാനത്തെ ലോക്ക്‌ഡൗൺ മെയ് 30 വരെ നീട്ടിയിരിക്കുകയാണ്. അതേ സമയം സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,464 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും 25 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.

Also Read: തെലങ്കാനയിൽ 3464 പേർക്ക് കൂടി കൊവിഡ്; 25 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.