ETV Bharat / bharat

ഗ്യാന്‍വാപി മസ്ജിദ് സര്‍വേ: ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി

author img

By

Published : May 19, 2022, 2:01 PM IST

കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്‌ച മൂന്ന് മണിക്ക്; തീരുമാനം അഭിഭാഷകന്‍റെ അസൗകര്യത്തെ തുടർന്ന്

Supreme Court  Varanasi court to resume Gyanvapi case hearing  Gyanvapi Mosque  New Delhi  Supreme Court to hear Gyanvapi mosque case on Friday  Supreme Court to hear Gyanvapi mosque case on Friday at 3 pm  ഗ്യാൻവാപി മസ്‌ജിദ് കേസ്  ഗ്യാൻവാപി മസ്‌ജിദ് കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്‌ച  ഗ്യാൻവാപി മസ്‌ജിദ് കേസിൽ സുപ്രീംകോടതി  ഗ്യാൻവാപി പള്ളി തർക്കം വാരണസി കോടതി  Varanasi court to resume Gyanvapi case hearing  Supreme Court to Varanasi court on Gyanvapi mosque case  ഗ്യാൻവാപി കേസിൽ വാരണാസി കോടതിയോട് സുപ്രീം കോടതി
ഗ്യാൻവാപി മസ്‌ജിദ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് വെള്ളിയാഴ്‌ചത്തേക്ക് മാറ്റി

ന്യൂഡൽഹി: ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേ നടപടികള്‍ക്കെതിരെ മസ്ജിദ് പരിപാലന സമിതി നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് (20.05.2022) മാറ്റി. എതിര്‍കക്ഷികളുടെ അഭിഭാഷകന്‍റെ ആരോഗ്യപരമായ അസൗകര്യം കണക്കിലെടുത്താണ് നടപടി. കേസുമായി ബന്ധപ്പെട്ട് വാരാണസി കോടതിയിലുള്ള ഹര്‍ജികളില്‍ ഇന്ന് നടപടികളൊന്നും പാടില്ലെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഹിന്ദു സേനയ്‌ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരിശങ്കർ ജെയിന് സുഖമില്ലാത്തതിനാൽ കേസ് നാളെ പരിഗണിക്കണമെന്നുള്ള അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിനിന്‍റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. പള്ളിയുടെ സർവേ നടത്തി സ്ഥലം മുദ്രവയ്‌ക്കാനുള്ള വാരണസി കോടതിയുെട ഉത്തരവിനെതിരെ വാരണസി അഞ്ജുമാൻ ഇന്‍റസാമിയ മസ്‌ജിദ് പരിപാലന കമ്മിറ്റി സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, പി.എസ് നരസിംഹ എന്നിവരടങ്ങുന്ന ബഞ്ച് ചൊവ്വാഴ്‌ച (മെയ് 17) പരിഗണിച്ചിരുന്നു.

ശിവലിംഗം കണ്ടെത്തിയതായി പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കപ്പെടുമെന്നും എന്നാൽ മുസ്‌ലിങ്ങളെ പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്നോ നമസ്‌കാരവും മതപരമായ അനുഷ്‌ഠാനങ്ങളും നടത്തുന്നതിൽ നിന്നോ തടയരുതെന്നും കോടതി നിർദേശിച്ചു. കേസ് നിലനിൽക്കില്ലെന്നും തങ്ങൾക്ക് നോട്ടീസ് നൽകാതെയാണ് കീഴ്കോടതി ഉത്തരവ് പാസാക്കിയതെന്നും മസ്‌ജിദ് പരിപാലന കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഹുഫെസ അഹമ്മദി കോടതിയെ അറിയിച്ചിരുന്നു.

അതേസമയം മുസ്‌ലിങ്ങള്‍ക്കായി പള്ളി തുറന്നുനൽകണമെന്ന കോടതിയുടെ നിർദേശത്തെ യു.പി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് ശിവലിംഗം കണ്ടെത്തിയ സ്ഥലം മുദ്രവെച്ചതെന്ന് കോടതിയെ അറിയിച്ച മേത്ത, നമസ്‌കാരത്തിന് വരുന്ന ആരുടെയെങ്കിലും കാൽ ശിവലിംഗത്തിൽ സ്‌പർശിക്കാൻ ഇടയായാൽ വലിയ സംഘർഷമുണ്ടായേക്കുമെന്നും ചൂണ്ടിക്കാണിച്ചു. കേസിൽ ഹിന്ദുസേനയ്‌ക്ക് നോട്ടീസ് അയച്ച കോടതി എവിടെയാണ് ശിവലിംഗം കണ്ടെത്തിയതെന്നും സോളിസിറ്റർ ജനറലിനോട് ചോദിച്ചിരുന്നു.

READ MORE: ഗ്യാന്‍വാപി മസ്‌ജിദിന് സുരക്ഷ ഒരുക്കണം ; വാരാണസി ജില്ല മജിസ്‌ട്രേറ്റിനോട് സുപ്രീം കോടതി

സർക്കാർ ഉദ്യോഗസ്ഥന്‍റെ പരാമർശത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ അഭിഭാഷകർ ഹാജരാകാത്തതിനാൽ ബുധനാഴ്‌ച രാവിലെ വാദം കേൾക്കാനിരുന്ന ഗ്യാൻവാപി കേസ് വാരണസി കോടതിയിൽ പരിഗണിക്കാനായില്ല. അഭിഭാഷകർക്കെതിരായ സ്‌പെഷ്യൽ സെക്രട്ടറിയുടെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ബനാറസ് ബാർ അസോസിയേഷനും വാരണാസിയിലെ സെൻട്രൽ ബാർ അസോസിയേഷനും ജോലി ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതെന്ന് കേസിൽ മുസ്‌ലിം വിഭാഗത്തെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകൻ അഭയ് യാദവ് അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട രണ്ട് ഹർജികളാണ് ബുധനാഴ്‌ച പരിഗണിക്കാനിരുന്നത്.

അവയിലൊന്ന് ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന പരിസരത്തിന് ചുറ്റുമുള്ള മതിലും അവശിഷ്‌ടങ്ങളും നീക്കം ചെയ്യണമെന്നുള്ള ഹിന്ദു സേനയുെട ഹർജിയായിരുന്നു. പരിസരത്ത് സ്ഥിതിചെയ്യുന്ന കുളത്തിൽ നിന്ന് മത്സ്യങ്ങൾ മാറ്റൊരിടത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാർ അഭിഭാഷകൻ മഹേന്ദ്ര പാണ്ഡെ സമർപ്പിച്ച ഹർജിയായിരുന്നു മറ്റൊന്ന്. ഹിന്ദു സേനയ്‌ക്കെതിരായുള്ള വാദങ്ങൾ സമർപ്പിച്ചുകൊണ്ടുള്ള ഹർജി നൽകാൻ മുസ്ലീം വിഭാഗത്തിന് രണ്ട് ദിവസത്തെ സമയം നൽകണമെന്ന് യാദവ് ജില്ല സിവിൽ ജഡ്‌ജി രവികുമാർ ദിവാകറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ അപേക്ഷയും കോടതിയിൽ സമർപ്പിക്കാനായില്ല. ഇനി കോടതി ചേരുമ്പോൾ ഈ ഹർജികൾ പരിഗണിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.