ETV Bharat / bharat

മുല്ലപ്പെരിയാര്‍: തീരുമാനമെടുക്കേണ്ടത് മേല്‍നോട്ട സമിതി, കേരളത്തിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി

author img

By

Published : Dec 15, 2021, 7:54 PM IST

കോടതിയില്‍ രാഷ്ട്രീയം വേണ്ട, മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ദൈനംദിന കാര്യങ്ങള്‍ നോക്കാന്‍ സുപ്രീം കോടതിക്കാവില്ല. അതിനാണ് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയെ വെച്ചിരിക്കുന്നത്. തീരുമാനം സമിതിയെടുക്കുമെന്നും സുപ്രീംകോടതി.

supreme court over mullaperiyar dam  mullaperiyar dam opening case  tamil nadu vs kerala over mullaperiyar  supreme court slams kerala over mullaperiyar issue  supervisory committee of mullaperiyar dam  മുല്ലപ്പെരിയാര്‍ കേസ്‌  മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ സുപ്രീം കോടതി  സുപ്രീം കോടതി മുല്ലപ്പെരിയാര്‍ വിഷയം  mullaperiyar latest news
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് മേല്‍നോട്ട സമിതി, കേരളത്തിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി : മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം തുറന്ന് വിടണോയെന്നത് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി തീരുമാനിക്കും. സുപ്രീം കോടതി അത്‌ സംബന്ധിച്ച്‌ ഒരു നിര്‍ദേശവും മുന്നോട്ട് വെക്കില്ലെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, സിടി രവികുമാര്‍ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.

മുന്നറിയിപ്പില്ലാതെ തമിഴ്‌നാട്‌ ഡാമില്‍ നിന്നും വെള്ളം തുറന്ന് വിടുന്നതിനെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഡാമിന്‍റെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു മേല്‍നോട്ട സമിതി നിലവില്‍ ഉള്ളപ്പോള്‍ എന്തിനാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്‌ദീപ് ഗുപ്‌തയോട്‌ കോടതി ചോദിച്ചു.

എന്നാല്‍ വെള്ളം തുറന്ന് വിടുന്നതിനെതിരെയല്ല മുന്നിറയിപ്പില്ലാതെ വെള്ളം തുറന്ന് വിടുന്നതിനെതിരെയാണ് കേരളം ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വെള്ളം തുറന്ന് വിടുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും മുന്നറിയിപ്പ് നല്‍കണം. ഇത് തമിഴ്‌നാട്‌ പാലിക്കുന്നില്ല. സമിതി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും ജയ്‌ദീപ്‌ ഗുപ്‌ത കോടതിയെ അറിയിച്ചു.

Also Read: ഡാം തുറക്കുന്നതില്‍ തമിഴ്നാട് മര്യാദ പാലിക്കണം; താക്കീതുമായി എം.എം മണി

അതേസമയം കേരളത്തില്‍ നിന്നുള്ള പ്രതിനിധികളും അടങ്ങിയ സമിതിയില്‍ പ്രശ്‌ന പരിഹാരമാകുന്നില്ലെങ്കില്‍ അത് കേരളത്തിലെ പ്രതിനിധികളുടെ കുഴപ്പമാണെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയം പറയാനുള്ള വേദിയല്ല കോടതിയെന്നും ആദ്യം മേല്‍നോട്ട സമിതിയെ സമീപിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഡാമിന്‍റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്കാവില്ല. അതിനാണ് മേല്‍നോട്ടസമിതിയെ വെച്ചിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.