ETV Bharat / bharat

പടക്കം ഉപയോഗിക്കുന്നത് ജനം ഒഴിവാക്കണം, തങ്ങളുടെ കടമയെന്ന് പറയുന്നത് തെറ്റ് : സുപ്രീം കോടതി

author img

By ETV Bharat Kerala Team

Published : Nov 7, 2023, 10:36 PM IST

Supreme Court on Firecrackers Ban | എല്ലാവർക്കും വേണ്ടിയാണ് ശബ്ദ മലിനീകരണവും അന്തരീക്ഷ മലിനീകരണവും നിയന്ത്രിക്കേണ്ടതെന്ന് സുപ്രീം കോടതി

Ban on firecrackers  supreme court  diwali  സുപ്രീം കോടതി  പടക്ക നിരോധനം  ന്യൂഡൽഹി  Firecrackers Ban on Diwali festval  Firecrackers Ban in india  ദീപാവലി  Air pollution in Udaipur
Supreme Court on Firecrackers Ban

ന്യൂഡൽഹി : പരിസ്ഥിതിയെ മലിനമാക്കുന്ന തരത്തിലുള്ള ആഘോഷങ്ങൾ സ്വാർഥതയാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, ദീപാവലി സമയത്തും മറ്റ് സമയങ്ങളിലും പടക്കം പൊട്ടിക്കുന്നത് തടയുന്നത് സംബന്ധിച്ച ഉത്തരവുകൾ പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചു. ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കാതിരിക്കാനുള്ള തീരുമാനം ജനങ്ങൾ സ്വയം ഏറ്റെടുക്കുന്നതുവരെ അത് പൂർണമായി നിരോധിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും നിയന്ത്രിക്കേണ്ടത് എല്ലാവർക്കും വേണ്ടിയാണ്. ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് പ്രധാനം, ഒരു നിശ്ചിത സമയത്തേക്ക് പടക്കങ്ങൾ പരിമിതപ്പെടുത്തിയാൽ പോലും അന്തരീക്ഷ മലിനീകരണം പൂർണമായി അവസാനിക്കില്ല. ആഘോഷങ്ങള്‍ മൂലം ഒരിക്കലും മലിനീകരണം ഉണ്ടാക്കാൻ പാടില്ല. ഉള്ളത് പങ്കിട്ടാൽ മാത്രമേ ആഘോഷം നടക്കൂ എന്നും ബെഞ്ച് ഊന്നിപ്പറഞ്ഞു.

സുപ്രീം കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത് ഉദയ്‌പൂരിലെ വായു മലിനീകരണവും, ശബ്ദ മലിനീകരണവും കുറയ്ക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ രാജസ്ഥാൻ സർക്കാരിനോടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോടും നിർദേശിക്കണമെന്ന അപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ്.

രാജസ്ഥാനും മറ്റെല്ലാ സംസ്ഥാനങ്ങളും നേരത്തെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കണമെന്ന് ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പടക്കങ്ങൾ ഉൾപ്പടെയുള്ള നിരവധി കാരണങ്ങളാൽ വായു, ശബ്ദ മലിനീകരണങ്ങള്‍ കുറയ്ക്കുന്നതിന് കേന്ദ്രത്തിനും എല്ലാ സംസ്ഥാനങ്ങൾക്കും ഇതിനകം ഒരു കൂട്ടം നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ അയൽ സംസ്ഥാനങ്ങളായ ഡൽഹിയിലെ വൈക്കോൽ കത്തിക്കുന്ന പ്രശ്‌നം ചൂണ്ടിക്കാട്ടി, ഇതില്‍ കാലാവസ്ഥ വകുപ്പിനോട് സുപ്രീം കോടതി പ്രതികരണം തേടി.

ബേരിയം ലവണങ്ങളുടെ സാന്ദ്രത കുറവുള്ള സംയുക്ത പടക്കങ്ങളും മെച്ചപ്പെട്ട പച്ച പടക്കങ്ങളും നിർമ്മിക്കാൻ അനുവദിക്കണമെന്ന പടക്ക നിർമ്മാതാക്കളുടെയും കേന്ദ്രത്തിന്‍റെയും ആവശ്യങ്ങൾ ഈ വർഷം സെപ്റ്റംബറിൽ സുപ്രീം കോടതി തള്ളിയിരുന്നു. ഈ ലവണങ്ങൾ അടങ്ങിയിട്ടില്ലാത്ത മെച്ചപ്പെട്ട ഫോർമുലേഷനുകൾ കൊണ്ടുവരാനും കോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. അർജുൻ ഗോപാലിന്‍റെ നേതൃത്വത്തിലുള്ള മൂന്ന് പ്രായപൂർത്തിയാകാത്തവർ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് വിധിവന്നത്.

എന്നാൽ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ കേരളത്തിൽ വെടിക്കെട്ട് നിരോധനം നിലനിൽക്കുമെന്നും സംസ്ഥാനത്ത് ആചാരാനുഷ്‌ഠാനങ്ങള്‍ക്ക് അനുസരിച്ച് സർക്കാരിന് ഇളവ് നൽകാമെന്നും കേരള ഹൈക്കോടതി അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.