ETV Bharat / bharat

Supreme Court Criticises Gujarat HC : അതിജീവിതയെ ഗര്‍ഭച്ഛിദ്രത്തിന് അനുവദിച്ചില്ല ; ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം

author img

By

Published : Aug 21, 2023, 3:55 PM IST

Supreme Court to Gujarat high court : സുപ്രീംകോടതി വിധിക്കെതിരായി ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയെ പരമോന്നത കോടതി ഓര്‍മിപ്പിച്ചു

Supreme Court criticises Gujarat HC  Supreme Court to Gujarat high court  plea of rape survivor seek pregnancy termination  ഗുജറാത്ത് ഹൈക്കോടതിയ്‌ക്ക് സുപ്രീംകോടതി വിമര്‍ശനം
Supreme Court criticises Gujarat HC

ന്യൂഡൽഹി : ബലാത്സംഗ അതിജീവിതയുടെ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരായി ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് (Gujarat High Court Order On abortion) പുറപ്പെടുവിച്ചതില്‍ പരമോന്നത കോടതിയുടെ വിമര്‍ശനം (Supreme Court criticised the Gujarat High Court). സുപ്രീം കോടതി ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിമര്‍ശനം. സുപ്രീംകോടതിയുടെ ഉത്തരവുകളോടുള്ള (Supreme Court Order) ഹൈക്കോടതിയുടെ എതിർപ്പിനെ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഗുജറാത്ത് ഹൈക്കോടതിയിൽ എന്താണ് സംഭവിക്കുന്നതെന്ന് ബെഞ്ച് ചോദിച്ചു. സുപ്രീം കോടതിയുടെ ഉത്തരവില്‍ ജഡ്‌ജിമാർ ഇങ്ങനെയാണോ മറുപടി പറയുകയെന്നും ബെഞ്ച് ചോദിച്ചു. ഓഗസ്റ്റ് 19ന് വിഷയത്തില്‍ സ്വമേധയാ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതിയോട് പരമോന്നത കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നിരീക്ഷണം നടത്തിയത്. ബലാത്സംഗ അതിജീവിതയ്‌ക്ക് ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുവാദം (survivor seeking permission for abortion) ഹൈക്കോടതി നിരസിച്ചതോടെ സുപ്രീം കോടതി അനുമതി നൽകി.

ഒരു കോടതിയിലെയും ഒരു ജഡ്‌ജിയും തങ്ങളുടെ ഉത്തരവിനെ ന്യായീകരിക്കേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ബലാത്സംഗ അതിജീവിതയായ പെൺകുട്ടിക്ക് അന്യായമായ വ്യവസ്ഥകളാണ് ഹൈക്കോടതി ചുമത്തിയത്. പ്രസവിക്കാൻ അതിജീവിതയെ നിർബന്ധിക്കുന്നതാണ് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഗുജറാത്ത് സർക്കാരിനെ പ്രതിനിധീകരിച്ച് ക്ലറിക്കൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സുപ്രീം കോടതിയില്‍ വാദിച്ചത്.

ഈ വിഷയത്തില്‍ ഗുജറാത്ത് ഹൈക്കോടതി ജഡ്‌ജിയെ കുറിച്ച് അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അദ്ദേഹം പരമോന്നത കോടതിയോട് അഭ്യർഥിച്ചു. വിഷയത്തില്‍ ചില തെറ്റിദ്ധാരണകൾ ഉണ്ടെന്ന് അദ്ദേഹം പറയുകയും ചെയ്‌തു. ഒരു ജഡ്‌ജിക്കും സുപ്രീം കോടതിയുടെ ഉത്തരവിനെ മറികടക്കാന്‍ കഴിയില്ലെന്നും അത്തരമൊരു ഉത്തരവ് പാസാക്കേണ്ടതിന്‍റെ ആവശ്യകത എന്താണെന്നും സുപ്രീംകോടതി ചോദിച്ചു.

ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശമെന്ന് സുപ്രീംകോടതി: ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും അവിവാഹിതര്‍ക്കും നിര്‍വഹിക്കാമെന്നും 2022 സെപ്‌റ്റംബറില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ബലാത്സംഗ അതിജീവിതകള്‍ക്ക് അവരുടെ ആരോഗ്യം പരിഗണിച്ച് ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതി പലപ്പോഴായി നല്‍കിയപ്പോഴാണ് പരമോന്നത കോടതി ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്.

ഗര്‍ഭച്ഛിദ്രം സ്വന്തം നിലയ്ക്ക്‌ സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ല. വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും ഇക്കാര്യത്തില്‍ ഒരേ അവകാശമാണെന്നും കോടതി വിധിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതായിരുന്നു സുപ്രധാന വിധി. പരസ്‌പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ 20-24 ആഴ്‌ച വരെയുള്ള സമയത്തും അവിവാഹിതയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ലിവ് ഇന്‍ ബന്ധത്തില്‍ ഗര്‍ഭിണിയാകുന്ന അവിവാഹിതയ്ക്ക് ഗര്‍ഭച്ഛിദ്രം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമായിരുന്നു ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടായിരുന്നത്. ഇതാണ് സുപ്രീം കോടതി മാറ്റിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.